Webdunia - Bharat's app for daily news and videos

Install App

കറുത്തവളെന്ന് കളിയാക്കല്‍; യുവതി സദ്യയിൽ വിഷം കലർത്തി, 5 മരണം‌ - 122 പേർ ആശുപത്രിയിൽ

കറുത്തവളെന്ന് കളിയാക്കല്‍; യുവതി സദ്യയിൽ വിഷം കലർത്തി, 5 മരണം‌ - 122 പേർ ആശുപത്രിയിൽ

Webdunia
ശനി, 23 ജൂണ്‍ 2018 (15:54 IST)
കറുത്തവളെന്ന് വിളിച്ച് പരിഹസിച്ചതിനെ തുടര്‍ന്ന് യുവതി അഞ്ചു പേരെ വിഷം കൊടുത്ത് കൊന്നു. 120പേര്‍ ചികിത്സ തേടി. മരിച്ചവരില്‍ നാലു പേര്‍ കുട്ടികളാണ്. കുടുംബ സൽക്കാരത്തിനിടെ ഭക്ഷണത്തിൽ വിഷം കൊടുത്താണ് യുവതി കൊലപാതകം നടത്തിയത്.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പ്രാന്ധ്യ എന്ന് വിളിക്കുന്ന ജ്യോതി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവിന്‍റെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ച സൽക്കാരത്തിനുള്ള ഭക്ഷണത്തിലാണ് ഇവര്‍ വിഷം കലർത്തിയത്. 

ചടങ്ങില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരേ സ്ഥലത്തുനിന്നും കഴിച്ചവരിലാണു പ്രശ്‌നം കണ്ടതെന്നതിനാല്‍ ഭക്ഷണം വിദഗ്ധ പരിശോധനക്ക് അയച്ചു. ഇതോടെയാണ് ഭക്ഷണത്തില്‍ വിഷം കലര്‍ന്നുവെന്ന് കണ്ടെത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആദ്യം പരസ്‌പര വിരുദ്ധമായ മൊഴികളാണ് 28കാരിയായ യുവതി നല്‍കിയത്. പിടിക്കപ്പെടുമെന്ന് വ്യക്തമായതോടെ ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയെന്ന് ജ്യോതി സമ്മതിച്ചു.

നിറത്തിന്റെ പേരിൽ തന്നെ നിരന്തരം കളിയാക്കതിനെ തുടർന്ന് വീട്ടുകാരെ കൊല്ലാൻ വേണ്ടിയാണ് ഭക്ഷണത്തിൽ വിഷം കലർത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. ഭർത്താവ്, ഭർതൃമാതാവ്, ഭർത്താവിന്റെ രണ്ട് സഹോദരിമാർ എന്നിവരെ കൊല്ലാനായിരുന്നു ലക്ഷ്യമെന്നും ജ്യോതി പറഞ്ഞു.

രണ്ടു വർഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. ചികിത്സ തേടിയെത്തിയ മിക്കവരെയും പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം വിട്ടയച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

അടുത്ത ലേഖനം
Show comments