Webdunia - Bharat's app for daily news and videos

Install App

ട്രെയിനില്‍വച്ച് കവിളില്‍ ചുംബിച്ചു; യുവതിയുടെ പരാതിയില്‍ 37 കാരന് ഒരു വര്‍ഷം തടവ് ശിക്ഷ, വിധി ഏഴ് വര്‍ഷത്തിനു ശേഷം ! വീഴാന്‍ പോയപ്പോള്‍ കവിളില്‍ ചുണ്ട് തട്ടിയതാണെന്ന് യുവാവ്

Webdunia
തിങ്കള്‍, 4 ഏപ്രില്‍ 2022 (15:19 IST)
ട്രെയിനില്‍വച്ച് സമ്മതമില്ലാതെ ചുംബിച്ചതിന്റെ പേരില്‍ 37 കാരന് തടവുശിക്ഷ. ഏഴ് വര്‍ഷം മുന്‍പ് യുവതി നല്‍കിയ പരാതിയിലാണ് വിധി. ഗോവയില്‍ ഒരു ലോക്കല്‍ ട്രെയിനുള്ളില്‍വെച്ചാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. തടവുശിക്ഷയ്‌ക്കൊപ്പം 10,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഇതില്‍ 5,000 രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നല്‍കണം. 
 
തന്റെ പിന്നില്‍ നിന്നിരുന്ന യാത്രക്കാരന്‍ തള്ളിയപ്പോള്‍ മുന്‍പിലേക്ക് വീഴാന്‍ പോയതാണെന്നും അപ്പോള്‍ തന്റെ ചുണ്ട് യുവതിയുടെ കവിളില്‍ പോയി തട്ടിയതാണെന്നും കോടതിയില്‍ യുവാവ് വാദിച്ചു. എന്നാല്‍, ഇയാളുടെ വാദങ്ങളെ മെട്രോപ്പോളിറ്റന്‍ മജിസ്‌ട്രേറ്റ് വി.പി.കേദാര്‍ തള്ളി. 
 
2015 ഓഗസ്റ്റ് 28 ന് തന്റെ സുഹൃത്തിനെ കാണാന്‍ ഗോവയിലേക്ക് പോകുന്നതിനിടെയാണ് സംഭവമെന്ന് പരാതിക്കാരി കോടതിയില്‍ അറിയിച്ചു. മസ്ജിദ് സ്റ്റേഷനില്‍വെച്ച് ഒരാള്‍ കംപാര്‍ട്‌മെന്റിലേക്ക് കയറിവന്നു. തന്റെ എതിര്‍വശത്തെ സീറ്റില്‍ ഇരുന്നു. തീവണ്ടി സിഎസ്എംടി സ്റ്റേഷനില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് ഇയാള്‍ തന്റെ വലത് കവിളില്‍ ചുംബിക്കുകയായിരുന്നെന്നും പരാതിക്കാരി വിവരിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

വീട്ടില്‍ വിളിച്ച് വരുത്തി പെണ്‍സുഹൃത്ത് വിഷം നല്‍കി, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല; തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

അടുത്ത ലേഖനം
Show comments