Webdunia - Bharat's app for daily news and videos

Install App

മംഗലാപുരത്ത് സ്കൂൾ വാനിൽ ബസിടിച്ച് 8 വിദ്യാർത്ഥികൾ മരിച്ചു, 11 പേർക്ക് പരുക്ക്

മംഗലാപുരം കുന്ദാപുരത്തിനടുത്ത് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന വാനിൽ സ്വകാര്യ ബസിടിച്ച് 8 വിദ്യാർത്ഥികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു. ഇവരെ മണിപ്പാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറ് പേരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചി

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (13:17 IST)
മംഗലാപുരം കുന്ദാപുരത്തിനടുത്ത് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന വാനിൽ സ്വകാര്യ ബസിടിച്ച് 8 വിദ്യാർത്ഥികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു. ഇവരെ മണിപ്പാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറ് പേരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
 
ഇന്ന് രാവിലെയായിരുന്നു അപകടം. കുന്ദാപുര ബൈന്ദൂർ ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികളുമായി പോവുകയായിരുന്ന വാനിലേക്ക് സ്വകാര്യ ബസ് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ വാൻ പൂർണമായും തകർന്നു.
 
എട്ടു മുതൽ പത്തുവരെ ക്ലാസുകളിലെ 14 കുട്ടികളാണ് വാനിൽ ഉണ്ടായിരുന്നത്. അപകടത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്ന് കുട്ടികൾ മരിച്ചിരുന്നു. രാവിലെ കനത്ത മഴയെതുടർന്ന് റോഡിലെ കാഴ്ച മങ്ങിയതാണ് വാഹനങ്ങൾ കൂട്ടിയിടിക്കാൻ കാരണമായതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

അടുത്ത ലേഖനം
Show comments