Webdunia - Bharat's app for daily news and videos

Install App

കോണ്‍ഗ്രസ് തോറ്റു, ജയിച്ചത് ബിജെപി; ഗോവയിൽ പരീക്കർ സർക്കാർ വിശ്വാസവോട്ടു നേടി

ഗോവയിൽ പരീക്കർ സർക്കാർ വിശ്വാസവോട്ടു നേടി

Webdunia
വ്യാഴം, 16 മാര്‍ച്ച് 2017 (12:50 IST)
സർക്കാർ രൂപീകരണം തർക്കത്തിലായ ഗോവയിൽ മുഖ്യമന്ത്രി മനോഹർ പരീക്കർ വിശ്വാസവോട്ടു നേടി. 13 അംഗങ്ങൾ മാത്രമുള്ള ബിജെപി മറ്റു പാർട്ടികളുടെ സഹായത്തോടെ 22 അംഗങ്ങളുടെ പിന്തുണ നേടിയാണ്​ ഭൂരിപക്ഷം തെളിയിച്ചത്​.

ഗോവ ഫോർവേഡ്​ പാർട്ടിയുടെ മൂന്ന്​ അംഗങ്ങൾ, മഹാരാഷ്​ട്രവാദി ഗോമന്തക്​ പാർട്ടിയുടെ മൂന്നംഗങ്ങൾ മൂന്നു സ്വതന്ത്രർ എന്നിവരാണ്​ ബിജെപിയെ പിന്തുണയ്‌ക്കുന്നത്​. സുപ്രീംകോടതി നിർദേശപ്രകാരം നടത്തിയ വിശ്വാസവോട്ടെടുപ്പ് നടന്നത്.

40 അംഗ നിയമ സഭയിൽ 21 പേരു​ടെ പിന്തുണയാണ്​ സർക്കാരുണ്ടാക്കാൻ വേണ്ടത്​. 13 സീറ്റുകൾ നേടിയ ബിജെപി ചെറു പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിച്ച്​ സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുകയായിരുന്നു.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചില്ലില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസാണ് സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് 48 മണിക്കൂറിനകം വിശ്വാസവോട്ടു തേടാൻ സുപ്രീം കോടതി ബിജെപി സർക്കാരിന് നിർദേശം നൽകുകയായിരുന്നു.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Gold Price: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്

പിതാവ് ജീവനൊടുക്കിയ വിവരം അറിഞ്ഞു മകൻ കുഴഞ്ഞു വീണു മരിച്ചു

കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ

വീട് കുത്തിത്തുറന്ന് 80 പവൻ കവർന്നു

മദ്യവരുമാനം കുറയുന്നു, സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments