Webdunia - Bharat's app for daily news and videos

Install App

വസ്ത്രധാരണത്തില്‍ ആന്റണിയേക്കാള്‍ ഭേദമാണ് താനെന്ന് പരീക്കര്‍; ലാളിത്യത്തിന്റെ പേരില്‍ ഒരിക്കലും വോട്ടു ചോദിക്കില്ലെന്നും പ്രതിരോധമന്ത്രി

വസ്ത്രധാരണത്തില്‍ താന്‍ ആന്റണിയേക്കാള്‍ ഭേദമാണെന്ന് പരീക്കര്‍

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2016 (12:28 IST)
വസ്ത്രധാരണത്തില്‍ താന്‍ മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയേക്കാള്‍ ഭേദമാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. മുംബൈയില്‍ വെച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രതിരോധം പോലെ വളരെ പ്രധാനപ്പെട്ട വകുപ്പിലുള്ള മന്ത്രിയുടെ ലളിതമായ വസ്ത്രധാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 
പാശ്ചാത്യ വസ്ത്രധാരണരീതികളില്‍ താല്പര്യമില്ല. സ്യൂട്ട് പോലുള്ള വസ്ത്രങ്ങള്‍ ഇത്രത്തോളം സൌകര്യപ്രദമാകില്ല. എന്നാല്‍, താന്‍ മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയേക്കാള്‍ നന്നായി വസ്ത്രധാരണം ചെയ്യുന്നുണ്ടെന്നും പരീക്കര്‍ മറുപടി നല്കി.
 
തനിക്ക് താല്പര്യം ഗോവയില്‍ തങ്ങാനാണെന്നും പ്രതിരോധവിഭാഗം ഡല്‍ഹിയിലായതിനാല്‍ മാത്രമാണ് അവിടെ തങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐ ഐ ടി പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് താന്‍. ഒരിക്കലും ലാളിത്യത്തിന്റെ പേരില്‍ വോട്ട് ചോദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
പ്രതിരോധമന്ത്രിയായപ്പോഴും എ കെ ആന്റണി മുണ്ടും ഷര്‍ട്ടും ആയിരുന്നു ധരിച്ചിരുന്നത്. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കടുത്ത സാമ്പത്തിക പ്രതിസന്ധി: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

അടുത്ത ലേഖനം
Show comments