Webdunia - Bharat's app for daily news and videos

Install App

ക്ലൈമാക്‍സില്‍ സഹോദരന്‍ ഔട്ട്; മണ്ഡപത്തില്‍ നിന്ന് ചേട്ടനെ തള്ളിമാറ്റി വധുവിനെ അനിയന്‍ താലികെട്ടി

മണ്ഡപത്തില്‍ നിന്ന് ചേട്ടനെ തള്ളിമാറ്റി വധുവിനെ അനിയന്‍ താലികെട്ടി

Webdunia
തിങ്കള്‍, 5 ജൂണ്‍ 2017 (18:35 IST)
താലി കെട്ടാനൊരുങ്ങിയ ജേഷ്ഠനെ വിവാഹവേദിയില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട ശേഷം അനുജന്‍ താലികെട്ടി. ഈ മാസം ഒന്നിന് തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ തിരുപ്പട്ടൂരിലാണ് നടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

രാജപാളയം സ്വദേശിനിയായ ഇരുപതുകാരിയുമായിട്ടായിരുന്നു കുമാറിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. കുമാര്‍ താലി കെട്ടാനായി തുടങ്ങിയപ്പോള്‍ അടുത്തു നിന്ന വേലു ചെട്ടനെ മണ്ഡപത്തില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട ശേഷം കൈയില്‍ കരുതിയിരുന്ന താലി യുവതിയുടെ കഴുത്തില്‍ കെട്ടുകയായിരുന്നു.

ഇതോടെ വിവാദ വേദിയില്‍ കയ്യാങ്കളിയായി. വേലു കെട്ടിയ താലി അഴിച്ചു മാറ്റാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും പെണ്‍കുട്ടി സമ്മതിച്ചില്ല. ഇതോടെയാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.

പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലാണെന്നും ഇത് അറിയാതെയാണ് വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചതെന്നും വേലു പറഞ്ഞതോടെ കുമാര്‍ തന്റെ കയ്യിലിരുന്ന താലി വലിച്ചെറിഞ്ഞു.

പ്രണയം വെളിപ്പെടുത്തിയതോടെ വേലുവുമായുള്ള ബന്ധം അംഗീകരിക്കാതെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ ബലമായി വിവാഹമണ്ഡപത്തില്‍ നിന്നും തിരികെ കൂട്ടിക്കൊണ്ടു പോയി. തന്റെ ജീവിതത്തില്‍ വേലുവല്ലാതെ മറ്റാരും വേണ്ടെന്ന ഉറച്ച നിലപാട് പെണ്‍കുട്ടി സ്വീകരിച്ചതോടെ ബന്ധുക്കള്‍ വെട്ടിലായി.

പെണ്‍കുട്ടിയുടെ നിലപാടില്‍ മാറ്റമില്ലാതിരുന്നതോടെ ബന്ധം അംഗീകരിച്ചുവെന്ന് വ്യക്തമാക്കി ബന്ധുക്കള്‍ വേലുവിനെ വിളിച്ചെങ്കിലും വധുഗൃഹത്തിലേക്ക് ചെല്ലാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നായിരുന്നു വേലു വ്യക്തമാക്കി. അതേസമയം, വേലുവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കഴിഞ്ഞ ദിവസം ബലമായി കടത്തി കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments