Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രി കൊടുത്ത എട്ടിന്റെ പണി, കല്യാണ പന്തലിൽ നിന്നും വരനും കൂട്ടരും ഇറങ്ങിപ്പോയി

മുഖ്യമന്ത്രി പറഞ്ഞു 'വേണ്ട', വരനും കൂട്ടരും കല്യാണ പന്തലിൽ നിന്നും ഇറങ്ങിപ്പോയി

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (09:59 IST)
താലി ചാർത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ വരനും കൂട്ടരും കല്യാണ പന്തലിൽ നിന്നും ഇറങ്ങിപ്പോയി. നാണം കെടാതിരിക്കാൻ വധുവിനെ മറ്റൊരു യുവാവ് വിവാഹം കഴിച്ചു. ഉത്തർപ്രദേശിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. 
 
വിവാഹത്തിനായി പന്തലിൽ എത്തിയ വരനും കൂട്ടരും ആ സത്യം തിരിച്ചറിഞ്ഞത് മുഹൂർത്തം അടുത്തപ്പോഴാണ്. വിവാഹശേഷം വിളമ്പുന്ന ഭക്ഷണത്തിൽ നോൺ വെജ് ഇല്ല. വെജിറ്റേറിയൻ മാത്രം. നിയന്ത്രണം വിട്ട വരൻ പരസ്യമായി ഇക്കാര്യം ചോദിച്ചു. നോൺവെജ് വിഭവങ്ങ‌ൾ ഇല്ലാത്ത വീട്ടിൽ നിന്നും പെണ്ണുകെട്ടാൻ തനിയ്ക്ക് താൽപ്പര്യമില്ലെന്ന് പറഞ്ഞ് വരനും കൂട്ടരും കല്യാണ പന്തലിൽ നിന്നും ഇറങ്ങിപ്പോ‌യി. 
 
കല്യാണവീട് മ്ലാനമായത് പെട്ടന്നായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ നിന്ന വീട്ടുകാരോട് പെണ്ണിനെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്നും പറഞ്ഞ് ഒരു യുവാവ് രംഗത്തെത്തി. ഇതോടെ നിശ്ചയിച്ച സമയത്ത് വിവാഹം നടന്നു. 
 
യുപിയിലെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് അധികാരത്തിലേറിയപ്പോൾ തന്നെ ഒരുത്തരവ് പ്രഖ്യാപിച്ചിരുന്നു. അനധികൃത അറവുശാലകൾ ഇനിയില്ല. ഇതോടെ ചിക്കനും ബീഫിനും വില കുതിച്ചുയർന്നു. പലയിടത്തും നോൺ വെജ് ലഭിക്കാതെ വന്നു. ഇതായിരുന്നു കല്യാണത്തിന് നോൺ വെജ് ഒഴുവാക്കിയതിന്റെ കാരണം. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

അടുത്ത ലേഖനം
Show comments