ദീപികയും ശ്രദ്ധ കപൂറും അടക്കമുള്ള താരങ്ങളെ ഭീഷണിപ്പെടുത്തി സമീർ വാങ്കഡെ പണം തട്ടി: കത്ത് പുറത്ത് വിട്ട് മന്ത്രി

Webdunia
ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (12:59 IST)
ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്‌തതോടെ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ് എൻസിബി ഡയറക്‌ടർ സമീർ ‌വാങ്കഡെ. ബോളിവുഡിലെ ലഹരിമാഫിയക്കെതിരെ പോരാടുന്ന സേനാനി എന്ന തരത്തിൽ അറസ്റ്റുമായി ബന്ധപ്പെട്ട് സമീർ ‌വാങ്കഡെയെ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നു. എന്നാൽ സമീർ ‌വാങ്കഡെയ്ക്കെതിരായ ആരോപണങ്ങളാണ് സമീപകാലത്തായി പുറത്തുവരുന്നത്.
 
സമീര്‍ വാങ്കഡയ്‍ക്ക് എതിരെ എൻസിബി ഉദ്യോഗസ്ഥൻ ചില വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പേര് വെളിപ്പെടുത്താതെയാണ് എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങളുള്ള കത്ത് മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്ക് പുറത്തുവിട്ടു.
 
സമീർ നടി ദീപിക പദുകോൺ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ, അർജുൻ രാംപാൽ തുടങ്ങിയ താരങ്ങളെ ലഹരിമരുന്ന് കേസിൽ ഭീഷണിപ്പെടുത്തി പണം തട്ടി. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയാരുന്നു തട്ടിപ്പ്. ലഹരിമരുന്ന് ഇടപാടുകാരുമായി സമീർ വാങ്കഡെയ്ക്ക് ബന്ധമുണ്ട്. ലഹരിമരുന്ന് ഇടപാടുകാരിൽ നിന്ന്  വാങ്ങിയ ലഹരിമരുന്നാണ് തൊണ്ടിയായി പിടിക്കുന്നത്. അഭിഭാഷകനായ അയാസ് ഖാൻ മുഖേനയാണ് പണം കൈപറ്റിയിരുന്നത്.  ഇത്തരത്തിലുള്ള 26 കേസുകളുടെ വിവരങ്ങൾ കത്തിൽ പറയുന്നു.
 
സമീർ വാങ്കഡെയ്‍ക്കൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്ന പേരിലാണ് കത്ത്. കത്ത് എൻസിബി തലവന് കൈമാറുമെന്ന് മന്ത്രി നവാബ് മാലിക്ക് അറിയിച്ചു. എൻസി‌ബി സോണൽ ഡയറക്‌ടർ സമീർ വാങ്കഡെ അടക്കമുള്ളവർ ചേർന്ന് ഷാറൂഖ് ഖാനിൽ നിന്നും നിന്നും പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കേസിലെ സാക്ഷിയായ പ്രഭാകർ സെ‌യ്‌ൽ ആരോപിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments