Webdunia - Bharat's app for daily news and videos

Install App

അസമിലെ കൊക്രജാറില്‍ ഭീകരാക്രമണം; 12 മരണം, 18 പേര്‍ക്ക് - പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു

ഇന്നു രാവിലെ 11.30 ഓടെയാണ് ആക്രമണമുണ്ടായത്

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (15:25 IST)
അസമിലെ കൊക്രജാറിൽ തിരക്കേറിയ മാർക്കറ്റിൽ നടന്ന ഭീകരാക്രമണത്തിൽ 12പേർ കൊല്ലപ്പെട്ടു.18 പേർക്കു പരുക്കേറ്റു, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരരിൽ ഒരാളെ സൈന്യം വധിച്ചു. ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സൈനികരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

ഇന്നു രാവിലെ 11.30 ഓടെയാണ് ആക്രമണമുണ്ടായത്. കൊക്രജാൻ നഗരത്തിൽനിന്ന് എട്ടു കിലോമീറ്റർ അകലെ ബാലജൻ ടൈനിലിയിലെ മാർക്കറ്റിലായിരുന്നു ആക്രമണം. മാർക്കറ്റിലേക്കു കടന്ന് വെടിയുതിർത്ത ഭീകരർ കടകൾക്കു നേരേ ഗ്രനേഡെറിയുകയും ചെയ്തു.

മൂന്നു പേരാണ് അക്രമിസംഘത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. സൈന്യം നടത്തിയ തിരിച്ചടിയിൽ ഭീകരരിൽ ഒരാളും കൊല്ലപ്പെട്ടു. ഇയാളിൽനിന്ന് എകെ 47 തോക്ക് പിടിച്ചെടുത്തു. സൈന്യത്തിന്‍റെ പ്രത്യാക്രമണത്തെ തുടര്‍ന്ന് ചിലര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

നിരോധിക്കപ്പെട്ട സംഘടനയായ നാഷനൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായും ഡിജിപി ഡിജിപി മുകേഷ് സഹായ് കൂട്ടിച്ചേർത്തു. ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ ധരിപ്പിച്ചു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗ്രയിലെ താജ്മഹലിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തതിന് കാരണം എന്താണെന്നറിയാമോ

ഇന്ത്യയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളത് നാലു ശതമാനം പേര്‍ക്ക് മാത്രം; ഒന്നാം സ്ഥാനം കാനഡയ്ക്ക്!

പ്രകൃതിവിരുദ്ധ പീഡനം : 34 കാരന് 51 വർഷം കഠിനതടവ്

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്തിലും ശരീരത്തിലുടനീളം നീല പാടുകള്‍

ഇലോണ്‍ മസ്‌കിന്റെ നാലുവയസുകാരന്‍ മകന്‍ മൂക്കില്‍ വിരലിട്ട് ഡെസ്‌കില്‍ തൊട്ടു; 150 വര്‍ഷം പഴക്കമുള്ള ഡെസ്‌ക് മാറ്റി ട്രംപ്

അടുത്ത ലേഖനം
Show comments