Webdunia - Bharat's app for daily news and videos

Install App

എന്റെ വയറിന് അത്ര സുഖമില്ലായിരുന്നു; അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ യാത്ര ചെയ്തതിനെ കുറിച്ച് എംഎല്‍എ

Webdunia
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (11:50 IST)
അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ യാത്ര ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ബിഹാറിലെ ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡല്‍. തന്റെ വയറിനു അത്ര സുഖമില്ലായിരുന്നു എന്നും അതുകൊണ്ടാണ് അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ യാത്ര ചെയ്തതെന്നും ഗോപാല്‍ മണ്ഡല്‍ പറഞ്ഞു. മറ്റ് വഴികളൊന്നും ഇല്ലാത്തതിനാല്‍ ആണ് താന്‍ അടിവസ്ത്രം മാത്രം ധരിച്ചതെന്നും എംഎല്‍എ വിശദീകരിച്ചു. 
 
പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്‌സ്പ്രസിലാണ് യാത്രാമധ്യേ എംഎല്‍എ ഗോപാല്‍ മണ്ഡലിനെ അടിവസ്ത്രം മാത്രം ധരിച്ച് കാണപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എംഎല്‍എയുടെ വേഷവിധാനത്തെ ചോദ്യം ചെയ്ത സഹയാത്രക്കാരെ അസഭ്യം പറയുകയും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതും വിവാദത്തിലായി. 
 
സ്ത്രീകള്‍ ഉള്‍പ്പെടെ യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ട്‌മെന്റിലാണ് ഗോപാല്‍ മണ്ഡല്‍ അടിവസ്ത്രം ധരിച്ച് യാത്ര ചെയ്തത്. വ്യാഴാഴ്ച രാത്രി പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു യാത്ര. സഹയാത്രികനായിരുന്ന പ്രഹ്ളാദ് എന്നയാളാണ് എംഎല്‍എയെ ചോദ്യം ചെയ്തത്. എംഎല്‍എയാണ് എന്നറിയാതെയാണ് താന്‍ ചോദ്യം ചെയ്തതെന്നും എന്നാല്‍ ക്ഷുഭിതനായ ഗോപാല്‍ മണ്ഡല്‍ തന്റെ സഹോദരിയേയും അമ്മയേയും ചേര്‍ത്ത് അസഭ്യം പറഞ്ഞെന്നും പ്രഹ്‌ളാദ് ആരോപിച്ചു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും ദിവസങ്ങളില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

അടുത്ത ലേഖനം
Show comments