‘സ്വന്തം കഴിവ് കൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കണം’; മോദിയെ പരിഹസിച്ച് പാക്കിസ്ഥാന്‍

മോദിയുടെ ആരോപണത്തെ പരിഹസിച്ച് പാക്കിസ്ഥാന്‍ രംഗത്ത്

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (14:28 IST)
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തെ പരിഹസിച്ച് പാക്കിസ്ഥാന്‍ രംഗത്ത്. പാക്കിസ്ഥാനെ വിവാദങ്ങളിലേയക്ക് വലിച്ചിഴക്കാതെ സ്വന്തം കഴിവ് കൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യവക്താവ് അറിയിച്ചു.
 
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നു. അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക മേധാവി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. മണി ശങ്കര്‍ അയ്യര്‍ പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി തുടങ്ങിയ ആരോപണങ്ങളാണ് മോദി തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്.
 
എന്നാല്‍ ആരോപണങ്ങളെ പരിഹസിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യവക്താവ് രംഗത്ത് എത്തുകയായിരുന്നു. അതേസമയം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ പാക്കിസ്ഥാന് തിരിച്ചടി നടത്താന്‍ വ്യോമസേന വിഭാഗം സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ആശയവുമായി മന്‍മോഹന്‍ സിങ്ങിനെ സമീപിച്ചിരുന്നു. എന്നാല്‍ അതിന് സമ്മതം മൂളാന്‍ അന്ന് പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ ധൈര്യം കാണിച്ചിരുന്നില്ലെന്ന് മോദി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments