Webdunia - Bharat's app for daily news and videos

Install App

പുൽവാമയിൽ രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ല, ഏകതാ ദിവസിൽ നരേന്ദ്രമോദി

Webdunia
ശനി, 31 ഒക്‌ടോബര്‍ 2020 (10:53 IST)
പുൽവാമ രാഷ്ട്രീയവത്‌കരിക്കുന്നവരെ രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭായി പട്ടേലിന്റെ 145ാം ജന്മദിന പരിപാടികളുടെ ഭാഗമായി  ഗുജറാത്തിലെ നർമ്മദ നദീ‌തീരത്തുള്ള പട്ടേൽ പ്രതിമയി പുഷ്‌പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
 
ജമ്മു കശ്‌മീരിലെ 370 അനുഛേദം റദ്ദാക്കണം എന്നത് സർദാർ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നു. സുപ്രീം കോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നു.ഭീകരരെ നേരിടുന്നതിനിടയിൽ ഇന്ത്യക്ക് ഒരുപാട് ധീരജവാന്മാരെ നഷ്ടമായി. അത് രാജ്യം ഒരിക്കലും മറക്കില്ല. അതിർത്തിയിലെ ഏത് വെല്ലിവിളിയേയും നേരിടാൻ രാജ്യം സജ്ജമാണ്. അതേസമയം ചിലർ പുൽവാമ ആക്രമണത്തിൽ ഉൾപ്പടെ രാഷ്ട്രീയം കളിക്കുന്നു. ഇവരെ രാജ്യം മറക്കില്ലെന്നും മോദി പറഞ്ഞു.
 
ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പോരാളികളെ ലോകം പ്രശംസിക്കുകയാണെന്നും കർഷകരെ ശക്തിപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമങ്ങളെന്നും ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ മോദി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Cabinet Decisions: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21 ആയി കുറയ്ക്കാനൊരുങ്ങി ഡൽഹി

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതായി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്

India- USA : ഒന്ന് പോടോ, ട്രംപിനെ വക വെയ്ക്കാതെ ഇന്ത്യ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചു

അടുത്ത ലേഖനം
Show comments