Webdunia - Bharat's app for daily news and videos

Install App

ഭർത്താവിനെ കൊന്ന് സ്യൂട്ട്കേസിലാക്കി, പിടിവീഴുമെന്ന് തോന്നിയപ്പോൾ മക്കളെ തനിച്ചാക്കി രക്ഷ‌പെടാൻ ശ്രമം; ഒരു കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ...

ഭർത്താവിനെ വെടിവെച്ച് കൊന്നു, ഉറങ്ങിക്കിടന്ന മക്കളെ തനിച്ചാക്കി രക്ഷപെടാൻ ശ്രമം; യുവതിയെ പൊലീസ് പിടികൂടി

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2017 (08:20 IST)
ഭര്‍ത്താവിനെ കൊന്നു സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയും കുടുംബാംഗങ്ങളും പൊലീസ് പിടിയില്‍. മൊഹാലിയിലാണ് അതിക്രൂരമായ സംഭവം നടന്നത്. ഏകം സിങ് ധില്ലന്‍ എന്ന ബിസിനസുകാരനെയാണു ഭാര്യ സീറത്ത് കൗര്‍ വെടിവച്ചു കൊന്ന ശേഷം സ്യൂട്ട്കേസിലടച്ചത്.
 
കുടുംബവഴക്കാണു കൊലയ്ക്കു കാരണമെന്നാണു പ്രാഥമിക നിഗമനം. ബിസിനസിലെ തകര്‍ച്ചയെ തുടര്‍ന്നു സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന ധില്ലനുമായി സീറത്ത് ദിവസവും വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ചയും പണത്തെ ചൊല്ലി വഴക്കുണ്ടായി. ഇതിനിടയിൽ വീട്ടിലിരുന്ന പിസ്റ്റളെടുത്തു ഭർത്താവിന്റെ തലയ്ക്കുനേരെ വെടിയുതിര്‍ത്തു. സംഭവസ്ഥലത്തുവച്ചു തന്നെ ധില്ലനു ജീവന്‍ നഷ്ടമായി. 
 
ഭര്‍ത്താവിന്‍റെ മൃതദേഹം കനാലില്‍ തള്ളാനാണു സീറത്ത് കൗര്‍ പദ്ധതിയിട്ടത്. സഹോദരന്‍റെയും അമ്മയുടെയും സഹായത്തോടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയ സീറത്ത് കൗര്‍ കാറിലേക്കു പെട്ടി കയറ്റുന്നതിനായി ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായം തേടി. ഡ്രൈവർക്ക് സംശയം തോന്നിയതിനെതുടർന്ന് ഇയാൾ പൊലീസിനെ വിവരമറിയിച്ചു.
 
പൊലീസെത്തിയപ്പോഴേക്കും രണ്ടു മക്കളേയും തനിച്ചാക്കി സീറത്തും ബന്ധുക്കളും രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഏറെ വൈകാതെ തന്നെ മൂവരെയും പൊലീസ് കണ്ടെത്തി. ഇവരുടെ രണ്ടു കുട്ടികളും കൊലപാതകം നടക്കുമ്പോള്‍ ഫ്ലാറ്റിലുണ്ടായിരുന്നു. എന്നാല്‍ ഉറക്കത്തിലായിരുന്നതിനാല്‍ ഒന്നും അറിഞ്ഞില്ലെന്നാണു കുട്ടികളുടെ മൊഴി.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും

ഇ- ചെല്ലാൻ തട്ടിപ്പ്:മലയാളത്തിലും ക്ലിക്ക് ചെയ്യരുത്, എങ്ങനെ വ്യാജനെ അറിയാം?, പോം വഴി നിർദേശിച്ച് എംവിഡി

കീഴടങ്ങു, ഞങ്ങള്‍ക്ക് സമാധാനമായി കഴിയണം: ഭീകരവാദി ആദിലിന്റെ കുടുംബം

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് നടക്കും

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?

അടുത്ത ലേഖനം
Show comments