ഇന്ത്യക്കു നേരെ മിസൈല്‍ ആക്രമണമോ ?, എങ്കില്‍ ചൈന ചാരമാകും: ലോകരാജ്യങ്ങള്‍ ഭയക്കുന്ന ആയുധം ഇന്ത്യക്ക്!

ഇന്ത്യക്കു നേരെ മിസൈല്‍ ആക്രമണമോ ?, എങ്കില്‍ ചൈന ചാരമാകും: ലോകരാജ്യങ്ങള്‍ ഭയക്കുന്ന ആയുധം ഇന്ത്യക്ക്!

Webdunia
വെള്ളി, 21 ജൂലൈ 2017 (14:53 IST)
പാകിസ്ഥാന് പിന്നാലെ ചൈനയും രാജ്യത്തിന് കനത്ത ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ റഷ്യയിൽ നിന്ന് അത്യാധുനിക ആയുധം വാങ്ങാ‍നൊരുങ്ങി ഇന്ത്യ. മിസൈല്‍ പ്രതിരോധ കവചമായ എസ്-400 ട്രയംഫ് ആണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വാങ്ങുന്നത്.

പാകിസ്ഥാന്റെയും ചൈനയുടെയും മിസൈല്‍ ഭീഷണി ചെറുക്കുകയെന്ന കടമയാണ് എസ്-400 ട്രയംഫിനുള്ളത്. സൈനിക ശക്തിയില്‍ മുമ്പിലുള്ള അമേരിക്കയ്‌ക്ക് പോലും പരീക്ഷിക്കാൻ കഴിയാത്ത ടെക്നോളജിയാണ് റഷ്യ എസ്-400 ട്രയംഫിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതാണ് ലോക രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നത്.

ഏകദേശം 36,000 കോടി രൂപയ്ക്ക് റഷ്യയില്‍ നിന്നും വാങ്ങുന്ന എസ്-400 ട്രയംഫിന് ചൈനീസ് മിസൈലുകളെ തകര്‍ക്കാന്‍ കഴിയും. ഇന്ത്യയെ ലക്ഷ്യമാക്കി ചൈന മിസൈല്‍ ആക്രമണം നടത്തിയാല്‍ അവരുടെ രാജ്യത്തുവച്ചു തന്നെ മിസൈലുകൾ തകർക്കാൻ പ്രതിരോധ കവചമായ എസ്-400 ട്രയംഫിന് കഴിയുമെന്നതാണ് പ്രത്യേകത.

അതിര്‍ത്തിയോട് നിശ്ചിത അകലം പാലിച്ച് അഞ്ചു സ്ഥലങ്ങളിലായി ഇന്ത്യ എസ്-400 ട്രയംഫ് സ്ഥാപിച്ചാല്‍ ചൈനയ്‌ക്കും പാകിസ്ഥാനും ഇന്ത്യയെ മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുക എന്നത് സ്വപ്‌നം മാത്രമാകും. അമേരിക്കയുടെ നാല് പാട്രിയോട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമായ ഈ ആയുധം ഇന്ത്യ വാങ്ങുന്നത് ചൈനയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

പാകിസ്ഥാനു പിന്നാലെ ചൈനയും ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യ റഷ്യയുടെ പക്കല്‍ നിന്നും എസ്-400 ട്രയംഫ് വാങ്ങുന്നത്. ചൈനയുടെ ഏതു ഭീഷണിയേയും ചെറുക്കാന്‍ ഒരുക്കമാണെന്ന് ഇന്ത്യന്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് റഷ്യയില്‍ നിന്നും അത്യാധുനിക ആയുധം ഇന്ത്യ വാങ്ങുന്നത്.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments