Webdunia - Bharat's app for daily news and videos

Install App

ചീത്തവിളി സഹിക്കാനായില്ല; ധോണി അമ്രപാലിയെ കൈയൊഴിഞ്ഞു

ധോണിയ്‌ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു

Webdunia
ശനി, 16 ഏപ്രില്‍ 2016 (16:19 IST)
പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഉപേക്ഷിച്ചു. അമ്രപാലിയുടെ ബ്രാന്‍ഡ് തട്ടിപ്പാണെന്നും പണി പൂര്‍ത്തിയാക്കാതെയാണ് തങ്ങള്‍ക്ക് ഫ്ലാറ്റ് കൈമാറിയതെന്നും കാട്ടി നോയിഡയില്‍ അമ്രപാലിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാക്കിയിട്ടുള്ള ഒരു സംഘം ആളുകളാണ് ധോണിയ്‌ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ധോണി പദവി ഉപേക്ഷിച്ചത്.

അപ്പാര്‍ട്ട്‌മെന്റിന്റെ പണി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും വാഗ്ദാനം ചെയ്‌തിരുന്ന സൌകര്യങ്ങള്‍ നല്‍കിയിട്ടുമില്ലെന്ന് കാട്ടി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തമായിരുന്നു. തട്ടിപ്പ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ധോണി ഒഴിയണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

പ്രതിഷേധം ശക്തമായതോടെ വിഷയം കമ്പനിയെ ബോധ്യപ്പെടുത്തുമെന്ന് ധോണി മറുപടിയും നല്‍കിയിരുന്നു.  പ്രൊജക്ടിന്റെ പണി പൂര്‍ത്തിയാക്കാന്‍ ധോണി കമ്പനിയില്‍ സര്‍മ്മദ്ദം ചെലുത്തിയെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് അംബാസഡര്‍ സ്ഥാനം ധോണി ഉപേക്ഷിച്ചത്.

ധോണി അംബാസഡര്‍ സ്ഥാനത്തു നിന്നും ഒഴിവായതായി അമ്രപാലി ചെയര്‍മാനും എം.ഡിയുമായ അനില്‍ ശര്‍മ്മ പറഞ്ഞു. തങ്ങളുടെ സ്ഥാപനവുമായുള്ള ബന്ധം അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിക്കാന്‍ പാടില്ലെന്നും അംബാസഡര്‍ സ്ഥാനം ഒഴിയാനുളള തീരുമാനം തങ്ങളും ധോണിയും ഒരുമിച്ചെടുത്തതാണെന്നും ശര്‍മ്മ വ്യക്തമാക്കി.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

Show comments