യോഗാഗുരുവിന്‍റെ ‘വികൃതികള്‍’, സ്ത്രീകള്‍ കൂട്ടത്തോടെ പരാതി നല്‍കി!

Webdunia
തിങ്കള്‍, 10 ജൂലൈ 2017 (18:01 IST)
യോഗ പഠിപ്പിക്കാനെന്ന പേരില്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച 57കാരന്‍ അറസ്റ്റില്‍. ശിവ്‌റാം റൌത് എന്നയാളാണ് മുംബൈയില്‍ അറസ്റ്റിലായത്. 
 
ഭര്‍തൃമതിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. അതിന് ശേഷം മറ്റ് നാല് സ്ത്രീകള്‍ കൂടി യോഗാഗുരുവിനെതിരെ പരാതി നല്‍കുകയായിരുന്നു.
 
ശിവം തീര്‍ത്ഥ് യോഗ അക്കാദമി എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ശിവ്‌റാം റൌത്. ഇവിടത്തെ വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിനിരയായത്. 
 
ആദ്യമൊക്കെ ശരീരത്തില്‍ അറിയാതെയെന്നോണമുള്ള സ്പര്‍ശനങ്ങളായിരുന്നു ശിവ്‌റാം നടത്തിയിരുന്നതെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. പിന്നീട് ആറുമാസത്തോളം ശാരീരിക പീഡനം തുടര്‍ന്നു. ഒടുവില്‍ സ്ത്രീ ഭര്‍ത്താവിനോട് വിവരം പറഞ്ഞപ്പോഴാണ് സംഗതി കേസായത്.
 
പിടിയിലായ യോഗാഗുരു പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. കേസിന്‍റെ നിജസ്ഥിതി കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ വെളിച്ചത്തുവരുമെന്നാണ് ശിവ്‌റാം തീര്‍ത്ഥ് യോഗാ അക്കാദമി അറിയിച്ചിരിക്കുന്നത്.

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍

അടുത്ത ലേഖനം
Show comments