Webdunia - Bharat's app for daily news and videos

Install App

'ഞാൻ വായ തുറന്നാൽ ഈ രാജ്യം മുഴുവൻ കിടുങ്ങും, മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിൽ ഞാൻ വഹിച്ച പങ്ക് വളരെ വലുതാണ്': ദാവൂദ് ബന്ധത്തിൽ രാജിവെച്ച ഖഡ്സെ

താൻ വായ തുറന്നാൽ രാജ്യം മുഴുവൻ കിടുങ്ങുമെന്ന് ‘ദാവൂദ്​ ബന്ധ’ത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെച്ച മഹാരാഷ്​ട്ര ബി ജെ പി നേതാവ്​ ഏക്​നാഥ്​ ഖഡ്​സെ.

Webdunia
വെള്ളി, 1 ജൂലൈ 2016 (13:05 IST)
താൻ വായ തുറന്നാൽ രാജ്യം മുഴുവൻ കിടുങ്ങുമെന്ന് ‘ദാവൂദ്​ ബന്ധ’ത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെച്ച മഹാരാഷ്​ട്ര ബി ജെ പി നേതാവ്​ ഏക്​നാഥ്​ ഖഡ്​സെ. എനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഞാൻ രാജിവച്ചു. പക്ഷെ, ഞാൻ വായ തുറന്നാൽ ഈ രാജ്യം മുഴുവൻ കിടുങ്ങുമെന്നും ഖഡ്സെ പറഞ്ഞു.
 
മഹാരാഷ്ട്രയിൽ ബി ജെ പി അധികാരത്തിൽ എത്തിയതിൽ താൻ വഹിച്ച പങ്ക് വളരെ വലുതാണ്. തെരഞ്ഞെടുപ്പിന് മുൻപ് ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിക്കാൻ താനാണ്​ മുൻകൈയെടുത്തത്​. അതുകൊണ്ടാണ് ബി ജെ പിയ്ക്ക് മുഖ്യമന്ത്രി ഉണ്ടായത് എന്നും ഖഡ്സെ വ്യക്തമാക്കി.
 
അതേസമയം, ഖഡ്സയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്. ദാവൂദ് ബന്ധത്തിൽ ഖഡ്സയ്ക്കുള്ള പങ്ക് വ്യക്തമാകണമെങ്കിൽ മഹാരാഷ്​ട്ര ഭീകര വിരുദ്ധ സ്​ക്വാഡ്​ ഖഡ്സെയെ ചോദ്യം ചെയ്യണമെന്ന് കോൺഗ്രസ് വക്താവ് അൽ നസീർ സഖറിയ ആവശ്യപ്പെട്ടു. 
 
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമി​ന്റെ വീട്ടിൽനിന്ന് ഖഡ്സെയുടെ ഫോണിലേക്കു നിരവധി തവണ വിളി വന്ന സംഭവത്തെ തുടർന്നാണ്​ ഖഡ്​സെ രാജിവെച്ചത്​. രാജിവച്ച് ഒരു മാസത്തിന് ശേഷമാണ് ഖഡ്സെയുടെ പ്രതികരണം. സർക്കാർ ഭൂമി കുറഞ്ഞ വിലയിൽ ഭാര്യയ്ക്കും മകനും നൽകിയതും അദ്ദേഹത്തിന്റെ രാജിയ്ക്ക് കാരണമായി.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Delhi Election Result 2025 Live Updates: ഡല്‍ഹിയില്‍ 'താമര' വിരിയുമോ? വിജയം ഉറപ്പെന്ന് കെജ്രിവാള്‍

റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പേരിൽ 24 കോടി തട്ടിയതായി പരാതി

പീഡനം: 2 യുവാക്കൾ അറസ്റ്റിൽ

എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം! സാമ്പത്തികലാഭം വാഗ്ദാനം ചെയ്തുള്ള ഗ്രൂപ്പുകളില്‍ തലവയ്ക്കരുത്

ഷെറിന് ജയില്‍ ഡിഐജിയുമായി വഴിവിട്ടബന്ധം ഉണ്ടായിരുന്നുവെന്ന് സഹതടവുകാരി; ഗണേഷ്‌കുമാറുമായും ബന്ധം

അടുത്ത ലേഖനം
Show comments