Webdunia - Bharat's app for daily news and videos

Install App

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

അഭിറാം മനോഹർ
തിങ്കള്‍, 9 ജൂണ്‍ 2025 (17:23 IST)
AI Generated Image
മുംബൈയില്‍ തിങ്ങിനിറഞ്ഞ ട്രെയിനില്‍ നിന്നും ട്രാക്കിലേക്ക് വീണ് അഞ്ച് പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്. ദിവ- കോപര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടെയാണ് അപകടമുണ്ടായത്.
 
ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനില്‍ നിന്നും 10-12 യാത്രക്കാര്‍ താഴേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമികമായ റിപ്പോര്‍ട്ടുകള്‍. ട്രെയിനിലെ ക്രമാതീതമായ തിരക്ക് കാരണം യാത്രക്കാര്‍ വാതിലുകളിലെ കമ്പിയില്‍ തൂങ്ങിയാണ് വന്നതെന്ന് സൂചനയുണ്ട്. ട്രാക്കില്‍ വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30-25 മധ്യേ പ്രായമായവരാണ് അപകടത്തില്‍ മരിച്ചത്. ഇവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
 
 അപകടത്തെ തുടര്‍ന്ന് മുംബൈ സബര്‍ബനായി നിര്‍മിക്കുന്ന എല്ലാ ബോഗികള്‍ക്കും ഓട്ടോമാറ്റിക് വാതിലുകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചു. കൂടാതെ നിലവിലുള്ള ബോഗികളിലും ഈ സംവിധാനം കൊണ്ടുവരുമെന്നും റെയില്‍വേ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments