Webdunia - Bharat's app for daily news and videos

Install App

മദ്യം വാങ്ങാന്‍ 100 രൂപ നല്‍കിയില്ല; മകന്‍ അമ്മയോട് ചെയ്തത്...

മദ്യപിക്കാന്‍ 100 രൂപ നല്‍കിയില്ല; മകന്‍ അമ്മയെ വെട്ടി കൊലപ്പെടുത്തി

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (10:44 IST)
മദ്യം വാങ്ങാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ സി​ർ​സോ​ദ് ഗ്രാ​മ​ത്തില്‍ താമസിക്കുന്ന ഗി​രി​ജ ഭാ​യ് സെന്നിനാണ് ദാരുണമായ അന്ത്യം നേരിട്ടത്. സം​ഭ​വ​ത്തി​ൽ അവരുടെ മ​ക​ൻ സ​ന്തോ​ഷ് സെന്നിനെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊലീ​സി​ൽ ഏ​ൽ​പ്പിക്കുകയും ചെയ്തു.​  
 
ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആറുമണിയോടെയാണ് സം​ഭ​വം. ഗി​രി​ജ​ബാ​യി​യെ സ​ന്തോ​ഷ് കൊ​ടാ​ലി​ക്കു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്ത ശേ​ഷം മൃ​ത​ദേ​ഹം മു​റി​യി​ലി​ട്ടു പൂട്ടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ നാ​ട്ടു​കാ​രു​ടെ അ​ടു​ത്തെത്തിയ ശേഷം വീ​ടി​നു ചു​റ്റും കാ​ക്ക​ക​ൾ വ​ട്ട​മി​ട്ട് പ​റ​ക്കുകയാണെന്നും അ​രു​താ​ത്ത​തെ​ന്തോ ന​ടന്നിട്ടുണ്ടെന്നും പ​റ​ഞ്ഞു. 
 
തുടര്‍ന്ന് നാ​ട്ടു​കാ​ർ വാ​തി​ൽ പൂട്ട് പൊളിച്ച് അകത്തു കയ​റി​യ​പ്പോ​ൾ ഗി​രി​ജ​ബാ​യി​യെ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന​താ​ണു ക​ണ്ട​ത്. സ​ന്തോ​ഷി​നെ നാട്ടുകാർ പി​ടി​കൂ​ടി അ​മോ​ല പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. മദ്യപിക്കാന്‍ പണം നല്‍കാതിരുന്നതിനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments