Webdunia - Bharat's app for daily news and videos

Install App

ദുരഭിമാനകൊല: പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി

എ കെ ജെ അയ്യര്‍
വ്യാഴം, 1 ജൂലൈ 2021 (16:01 IST)
തെന്മല: തമിഴ്നാട്ടിലെ തെങ്കാശി ജില്ലയില്‍ പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം ദുരഭിമാനകൊല എന്ന് കരുതുന്നതായി പോലീസ്. തെങ്കാശി ആലംകുളം ഊത്തുമല തെക്കു കാവലാകുറിച്ചി ഗ്രാമത്തില്‍ മാരിമുത്തുവിന്റെ മകള്‍ ശാലോം ഷീബ എന്ന 19 കാരിയാണ് കഴിഞ്ഞ ദിവസം രാവിലെ സ്വന്തം പിതാവില്‍ നിന്നുള്ള വെട്ടേറ്റു മരിച്ചത്.
 
ഒരു വര്‍ഷം മുമ്പായിരുന്നു അയല്‍ ഗ്രാമത്തിലെ മുത്തരാജിനെ ശാലോം ഷീബ പ്രണയിച്ചു വിവാഹം ചെയ്തത്. ഇതാണ് കൊലപാതകത്തിനുള്ള വിരോധം എന്നാണു സൂചന. വിവാഹ ശേഷം മുത്തുരാജ്ഉം ഷാലോമും കഴിഞ്ഞ ദിവസം ഊത്തുമല ക്ഷേത്രത്തിലെ ഉത്സവം കാണാനെത്തി. ശാലോം മാതാപിതാക്കളെ കാണാനായി സ്വന്തം വീട്ടിലും ചെന്ന്.
 
എന്നാല്‍ ശാലോമിനെ കണ്ട മാരിമുത്തു രോഷാകുലനാവുകയും വെട്ടുകത്തി കൊണ്ട് വെട്ടുകയുമായിരുന്നു. തലയ്ക്കും കൈക്കും വെട്ടേറ്റ ശാലോമിനെ പാളയംകോട്ടയ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറസ്റ്റിലായ മാരിമുത്തുവിനെ തെങ്കാശി കോടതി റിമാന്‍ഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Kochi Metro: കൊച്ചി മെട്രോയുടെ മുഖം മാറുന്നു; കളമശ്ശേരി സ്റ്റേഷനില്‍ നിന്ന് ഇനി പെട്രോളും അടിക്കാം

Air India: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി: എയര്‍ ഇന്ത്യക്ക് അരലക്ഷം പിഴ

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അടുത്ത ലേഖനം
Show comments