Webdunia - Bharat's app for daily news and videos

Install App

ഫേസ്ബുക്ക് ലോകം ഞെട്ടിത്തരിച്ചു; ഇതെന്ത് കഥ? ഇതെന്ത് ലോകം?

ഫേസ്ബുക്കും പറഞ്ഞു - 'കടുംകൈ എന്നു പറയുമെങ്കിലും ഇതു അൽപ്പം കൂടിപ്പോയില്ലേ'?

Webdunia
ബുധന്‍, 26 ഏപ്രില്‍ 2017 (08:05 IST)
എന്തും നിമിഷനേരം കൊണ്ട് കൈവെള്ളയിൽ എത്തുന്ന ഡിജിറ്റൽ യുഗമാണ് ഇപ്പോൾ. ഫേസ്ബുക്കും വാട്സാപ്പുമൊക്കെയായി യുവതീയുവാക്കൾ ഏതുനേരവും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഫേസ്ബുക്ക് നോക്കുമ്പോൾ പെട്ടന്ന് ലൈവായിട്ട് അതിൽ ഒരു മരണം കാണാൻ ഇടയായാൽ എന്താണ് അവസ്ഥ?. അത്തരമൊരു സംഭവം നടന്നിരി‌ക്കുകയാണ് തായ്‌ലൻഡിൽ.
 
മകളെ കൊലപ്പെടുത്തിയശേഷം 21കാരനായ പിതാവ് ആത്മഹത്യ ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു. തിങ്കളാഴ്ചയായിരുന്നു സംഭവം. തായ്‌ലൻഡുകാരനായ വുട്ടിസാൻ വോങ്തലായ് ആണ് ഫേസ്ബുക്ക് ലോകത്തെ നടുക്കിയ വിഡിയോ തത്സമയം കാണിച്ചത്. വീഡിയോ കാണാനിടയായ ബന്ധു പൊലീസിനെ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. 
 
ഭാര്യയുമായി വഴക്കിട്ട് പോയ യുവാവ് ഫുക്കേതിലെ ഒറ്റപ്പെട്ട സ്ഥലത്തെ ലോഡ്ജിൽ മുറിയെടുത്തായിരുന്നു ഈ കടുംകൈ ചെയ്തത്. 11 മാസം പ്രായമുള്ള മകളെയാണ് യുവാവ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തുന്ന ദൃശ്യം മാത്രമാണ് ഫേസ്ബുക്കിൽ കാണിച്ചതെന്നും യുവാവിന്റെ ആത്മഹത്യ ഫേസ്ബുക്കിൽ കാണിച്ചിട്ടില്ലെന്നും ‘ദ നേഷൻ’ എന്ന തായ്ലൻഡ് വെബ്സൈറ്റ് വെളിപ്പെടുത്തി.
 
സംഭവം നടുക്കമുണ്ടാക്കുന്നതാണെന്നും കുടുംബത്തെ അനുശോചനമറിയിക്കുന്നതായും ഫേസ്ബുക്ക് കമ്പനി പറഞ്ഞു. തായ്‌ലൻഡ് പൊലീസ് സംഭവം ഫേസ്ബുക്കിൽ അറിയിച്ചത് ചൊവ്വാഴ്ച ഉച്ചയോടെയാണ്. അതിനുശേഷമാണ് വിഡിയോ നീക്കംചെയ്തത്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments