Webdunia - Bharat's app for daily news and videos

Install App

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പൂവാലന്‍ ആഗ്രഹം പൂര്‍ത്തീകരിച്ചു; യുവാവ് മരിച്ചു, പെണ്‍കുട്ടി ആശുപത്രിയില്‍

ശനിയാഴ്‌ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2016 (18:54 IST)
പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് സ്വയം തീ കൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കടന്നു പിടിച്ചു. പുതുച്ചേരി സ്വദേശിയായ സെന്തില്‍ (32) എന്ന യുവാവാണ് സ്വയം തീകൊളുത്തിയ ശേഷം പതിനേഴുകാരിയെ കെട്ടിപ്പിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. എഴുപത്തഞ്ച് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ശനിയാഴ്‌ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒരു വർഷത്തിലേറായി പെണ്‍കുട്ടിയെ ശല്ല്യപ്പെടുത്തിയിരുന സെന്തിലിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മദ്യത്തിനും ലഹരിക്കും അടിമയായ ഇയാളുടെ ശല്ല്യം രൂക്ഷമായതോടെ പെണ്‍കുട്ടി ഒറ്റയ്‌ക്ക് വീടിന് പുറത്ത് പോകാറില്ലായിരുന്നു.

സംഭവം നടക്കുന്ന ദിവസം കുട്ടിയുടെ അച്‌ഛനമ്മാർ ജോലിക്ക് പോകുന്നവരെ അവരുടെ വീടിനടുത്തായി കാത്തുനിൽക്കുകയായിരുന്നു സെന്തിൽ. ഉച്ചയോടെയാണ് അവർ പോയത്. തുടർന്ന് വീട്ടിനുള്ളിൽ കടന്ന ഇയാൾ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയ ശേഷം പെൺകുട്ടിയെ വലിച്ച് തന്നോടൊപ്പം മുറുകെ ചേർത്തുപിടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുന്നില്‍ വച്ച് മരിക്കാനാണ് താന്‍ വന്നതെന്ന് യുവാവ് വ്യക്തമാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സെന്തില്‍ നിരന്തരമായി പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതു മൂലം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.  പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്റെ വലത് കാലും കയ്യും വെട്ടിയതായി കാട്ടി സെന്തില്‍ പൊലീസില്‍ മറ്റൊരു പരാതി നല്‍കിയിരുന്നു.

എന്നാല്‍ മദ്യപിച്ച് റെയില്‍വെ ട്രാക്കില്‍ വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് ഇയാളുടെ കൈയ്യും കാലും നഷ്ടപെട്ടതെന്ന്  അന്വേഷണത്തില്‍  കണ്ടെത്തി. ഇതിന്റെയെല്ലാം വാശിയാകാം മരണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

ഫ്രൂട്ട് മിക്സ് ഭക്ഷണത്തിൽ ചത്തപുഴു : ഇരുപതിനായിരം രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

Kerala Weather: അതീവ ജാഗ്രതയുടെ മണിക്കൂറുകള്‍; പെരുംമഴയ്ക്കു സാധ്യത, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടുത്ത ലേഖനം
Show comments