Webdunia - Bharat's app for daily news and videos

Install App

ജയലളിതയുടെ ജീവിതം ശശികലയുടെ കണ്ണിലൂടെ! ഐശ്വര്യ റായ് സമ്മതിക്കുമോ?

ശശികലയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി രാംഗോപാല്‍ വര്‍മ്മ

Webdunia
ശനി, 17 ഡിസം‌ബര്‍ 2016 (11:27 IST)
പലരുടേയും യഥാർത്ഥ ജീവിതകഥ തിരശീലയിൽ എത്തിച്ച സംവിധായകൻ രാം ഗോപാൽ വർമ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജീവിതമാണ് ഇത്തവണ രാം ഗോപാൽ വർമ സിനിമയാക്കുന്നത്. ട്വിറ്ററിലൂടെയാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്. 
 
ജയലളിതയുടെ ജീവിതത്തെ ശശികലയുടെ കണ്ണിലൂടെ നോക്കികാണുന്ന ചിത്രമായതിനാലാണ് ചിത്രത്തിന് ശശികലയെന്ന് പേര് നല്‍കിയത്. ജയലളിതയെ താന്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ വളരെ കൂടുതലാണ് തനിക്ക് ശശികലയോടുള്ള ബഹുമാനം. മറ്റാരേക്കാളും അധികം ശശികല ബഹുമാനിച്ചിരുന്നത് ജയലളിതയെ ആയിരുന്നു. ജയലളിതയുടെ ജീവിതം ശശികലയുടെ കണ്ണിലൂടെ കാണുന്നത് കൂടുതല്‍ സത്യസന്ധവും കാവ്യാത്മകവുമായിരിക്കും. എന്ന് സംവിധായകൻ പറയുന്നു.
 
നേരത്തേ ജയലളിതയുടെ ജീവിതം മണിരത്നം സിനിമയാക്കിയപ്പോൾ ഐശ്വര്യ റായ്, മോഹൻലാൽ എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയലളിതയായി ഐശ്വര്യ റായ് തിളങ്ങൽപ്പോൾ അവാർഡുകൾ നിരവധിയായിരുന്നു ആ ചിത്രത്തിന് ലഭിച്ചത്. ശശികലയിലൂടെ ജലയളിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിൽ എത്തുമ്പോൾ ഐശ്വര്യ റായ് അഭിനയിക്കുമോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ഒരിക്കൽ ഐശ്വര്യ റായ് മികച്ചതാക്കിയതായിരുന്നു ആ ജീവിതം. അതിനാൽ തന്നെയാണ് 'അമ്മ'യായി ഐശ്വര്യ വീണ്ടും എത്തുമോ എന്ന് ചോദിക്കുന്നത്. അതേസമയം, താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകൻ പറയുന്നു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

അടുത്ത ലേഖനം
Show comments