മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധം; ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയില്‍ നിന്ന് രാജിവച്ച് എംഎല്‍എ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (12:25 IST)
shiv sena
മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധം ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയില്‍ നിന്ന് രാജിവച്ച് പവനി എംഎല്‍എ നരേന്ദ്ര ബൊന്തെക്കര്‍. പാര്‍ട്ടിയിലെ മുഴുവന്‍ സ്ഥാനങ്ങളും അദ്ദേഹം ഒഴിഞ്ഞു. ശിവസേനയുടെ ഉപ നേതാവും വിദര്‍ഫയിലെ പാര്‍ട്ടി കോഡിനേറ്ററുമായിരുന്നു അദ്ദേഹം. എന്നാല്‍ പാര്‍ട്ടിയിലെ നിന്ന് രാജിവെച്ചെങ്കിലും തന്റെ നിയമസഭാംഗത്വം അദ്ദേഹം രാജി വെച്ചിട്ടില്ല.
 
മൂന്നുതവണ എംഎല്‍എയായ ബെന്തെക്കറിന് മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നു. മന്ത്രിസ്ഥാനത്തെ സംബന്ധിച്ച് ഏകനാഥ് ഷിന്‍ഡെയ്ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും ഇദ്ദേഹം കത്തയച്ചിരുന്നെങ്കിലും പ്രതികരണം ലഭിച്ചില്ല. പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. കഴിഞ്ഞദിവസമായിരുന്നു 39 മന്ത്രിമാരെ ഉള്‍പ്പെടുത്തിയ മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നവീസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്.
 
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കു ശേഷമാണ് മന്ത്രിസഭാ രൂപീകരിച്ചത്. മഹാരാഷ്ട്ര മന്ത്രിസഭയില്‍ പരമാവധി 43 മന്ത്രിമാരെയാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്. 39മന്ത്രിമാരെ കൂടാതെ രണ്ട് ഉപ മുഖ്യമന്ത്രിമാരും അടങ്ങിയ 42 പേരാണ് സത്യാപ്രതിജ്ഞ ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അച്ഛനോ അമ്മയോ മരിച്ച കുട്ടികളുടെ പഠനാവശ്യത്തിനായുള്ള സഹായം; 'സ്‌നേഹപൂര്‍വം' പദ്ധതിയിലേക്കു അപേക്ഷിക്കാം

ഭരണം തന്നില്ലെങ്കിലും വേണ്ട, 21 എംഎൽഎമാരെ തരാനാകുമോ?, കേരളം നിങ്ങൾ തന്നെ ഭരിക്കുന്നത് കാണാം: സുരേഷ് ഗോപി

കോഴിക്കോട് ജില്ലയില്‍ ആദ്യമായി പന്നിപ്പനി; മാംസ വില്‍പ്പന സ്ഥാപനങ്ങള്‍ അടച്ചിടണം

സ്കൂൾ മൈതാനത്ത് അപകടകരമാം വിധം കാറോടിച്ച് 16കാരൻ, 25 വയസ് ലൈസൻസ് നൽകേണ്ടതില്ലെന്ന് എംവിഡി നിർദേശം

പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണം, ദിവസവും പരിശോധന വേണമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments