Webdunia - Bharat's app for daily news and videos

Install App

പ്രധാനമന്ത്രിയുടെ '50 ദിവസം' കടം ചോദിക്കൽ വെറുതെയോ? നോട്ടുകൾ ആറു മാസത്തിന് ശേഷമേ എത്തുകയുള്ളു?

പുതിയ നോട്ടുകൾ ഇപ്പോഴെത്തില്ല, കാത്തിരിക്കണം ആറു മാസം!

Webdunia
വെള്ളി, 18 നവം‌ബര്‍ 2016 (08:04 IST)
അസാധുവാക്കിയ 500 നോട്ടിന് പകരമായി പുതിയ അഞ്ഞൂറ് രൂപയുടെ നോട്ടുകൾ എത്താൻ ഇനി മിനിമം ആറു മാസമെടുക്കുമെന്ന് റിപ്പോർട്ടുകൾ. നോട്ടടിക്കുന്ന പ്രസുകളുടെ ഉത്പാദനശേഷി വിലയിരുത്തിയാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തുന്നത്. നാസിക്(മഹാരാഷ്ട്ര), ദേവാസ്(മധ്യപ്രദേശ്), സല്‍ബോനി(പശ്ചിമബംഗാള്‍), മൈസൂരു(കര്‍ണാടക) എന്നീ നാലിടങ്ങളിലാണ് നോട്ട് അച്ചടികേന്ദ്രങ്ങൾ ഉള്ളത്.
 
ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരു വര്‍ഷം 4000 കോടി നോട്ടുകൾ അച്ചടിക്കാൻ ഈ പ്രസുകൾക്ക് കഴിയും. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 500, 1000 നോട്ടുകള്‍ അസാധുവാക്കപ്പെടുന്നതിനുമുമ്പ് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ ആകെമൂല്യം 17.54 ലക്ഷം കോടി രൂപയാണ്. ഇതിൽ ഭൂരിഭാഗവും, ഏകദേശം 45 ശതമാനവും 500 രൂപ നോട്ടുകളും, 39 ശതമാനം 1000 രൂപ നോട്ടുകളുമാണ്.
 
ബാക്കിയെല്ലാം, നൂറിന്റേയും അമ്പതിന്റെയും ഇരുപതിന്റെയും പത്തിന്റേയും നോട്ടുകളും നാണയത്തുട്ടുകളുമാണ്. ഇതിൽ ആയിരം രൂപയ്ക്ക് പകരം വരുന്നത് 2000 രൂപയാണ്. ആയിരത്തിന്റെ അത്രയും മൂ‌ല്യം വരുന്ന പകുതി നോട്ടുകൾ അച്ചടിച്ചാൽ മതി. 34.2 ലക്ഷം നോട്ടുകൾ. 500 രൂപ നോട്ടുകൾ നവംബർ മുതൽ അച്ചടി തുടങ്ങിയാലും ആവശ്യമായ രീതിയിൽ, അളവിൽ നോട്ടുകൾ ലഭിക്കണമെങ്കിൽ മിനിമം ആറു മാസം എടുക്കും. അങ്ങനെയെങ്കിൽ, ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിയാവശ്യപ്പെട്ട 50 ദിവസത്തിനകം നോട്ടുകളുടെ അച്ചടി പൂര്‍ണമാകില്ല എന്നു വേണം കരുതാൻ.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രീ പത്മനാഭനെ കാണാൻ ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസുമായി പോയി,ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ചൈന റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്താന്‍ എംബസികളെ ഉപയോഗിച്ചു: ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ്, മലയാളിയും ഭാര്യയും പൈസയുമായി മുങ്ങി

നിപ്പ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ബ്രിക്‌സ് അമേരിക്കന്‍ വിരുദ്ധമെന്ന് ട്രംപ്; ബ്രിക്‌സിനോട് ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് 10ശതമാനം അധിക തീരുവ പ്രഖ്യാപിക്കും

അടുത്ത ലേഖനം
Show comments