Webdunia - Bharat's app for daily news and videos

Install App

‘എന്റെ തീരുമാനത്തെ ജനങ്ങള്‍ പിന്തുണച്ചു, നടപടി വിജയകരമാക്കാന്‍ എന്നെ സഹായിക്കുന്നത് ജനങ്ങള്‍’; പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് നരേന്ദ്ര മോദി

രാജ്യത്തെ പാവപ്പെട്ടവരേയും കര്‍ഷകരേയും ലക്ഷ്യം വെച്ചാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി

Webdunia
ഞായര്‍, 27 നവം‌ബര്‍ 2016 (14:08 IST)
നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ വലയുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം വെളുപ്പിക്കുന്നതിന് ചിലര്‍ സാധാരണക്കാരെ ഉപയോഗിക്കുന്നുവെന്നും മോദി മന്‍ കി ബാതിലൂടെ പറഞ്ഞു. രാജ്യ താൽപര്യത്തിനുവേണ്ടിയാണ് നടപടി കൈകൊണ്ടത്. തീരുമാനം എടുത്തപ്പോൾതന്നെ ഇതുമൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നു അറിയാമായിരുന്നു. പണമിടപാടുകളിലെ പ്രതിസന്ധികൾ 50 ദിവസത്തിനകം പരിഹരിക്കുമെന്നും മോദി വ്യക്തമാക്കി. 
 
കഴിഞ്ഞ 70 വർഷത്തെ അഴിമതി പരിഹരിക്കുക അത്ര എളുപ്പമല്ല. ഇതിനു സമയമെടുക്കും. നോട്ടു അസാധുവാക്കൽ നടപടി വിജയിക്കുമെന്നു ഉറപ്പുണ്ട്. ജനങ്ങൾ എന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നറിയാം. ഇതു വിജയകരമാക്കാൻ ജനങ്ങൾ വളരെയധികം സഹായിക്കുന്നുണ്ടെന്നും രാജ്യവ്യാപകം ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.  രാജ്യത്തെ പാവപ്പെട്ടവും കര്‍ഷകരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നത്.
 
നോട്ട് പിന്‍വലിക്കലിന് ശേഷം ജനങ്ങളെ സഹായിക്കാനായി കഠിനാധ്വാനം നടത്തിയ ബാങ്ക് ജീവനക്കാരോട് നന്ദി പറയുന്നു. ബാങ്കുകള്‍, പോസ്‌റ്റോഫീസുകള്‍, സര്‍ക്കാരുകള്‍ എന്നിവയെല്ലാം അര്‍പ്പണത്തോടെ ജോലിചെയ്തു. ഇപ്പോഴും ചിലർ തങ്ങളുടെ കയ്യിലുള്ള കള്ളപ്പണം വെളുപ്പിക്കാനുള്ള വഴി തേടുകയാണ്. സാധാരണക്കാരായ ജനങ്ങളെയാണ് അവർ ഇതിനായി ഉപയോഗിക്കുന്നത്. കള്ളപ്പണം നിക്ഷേപിക്കുന്നതിന് സാധാരണക്കാരെ ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. 
 
കറൻസി രഹിത സമൂഹമാണ് തന്റെ ലക്ഷ്യം. ഇതു പൂർണമായും നടപ്പിലാക്കാൻ കഴിയില്ലെന്നറിയാം. അതിനുള്ള ആദ്യപടിയാണ് ഇപ്പോഴത്തെ നീക്കം. കറൻസിയുടെ ഉപയോഗം പതുക്കെ പതുക്കെ കുറച്ച് ഈ ലക്ഷ്യം നേടിയെടുക്കുമെന്നും മോദി പറഞ്ഞു.

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

AI Weapon: അതിർത്തിയിൽ ശത്രുക്കളെ തുരത്താനും ഇനി എ ഐ, ലൈറ്റ് മെഷീൻ ഗൺ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

Los Angeles Riots: കൊള്ളയടിയും തീവെയ്പ്പും, എങ്ങും അക്രമം: ലോസ് ആഞ്ചലസിൽ കലാപ അന്തരീക്ഷം, കർഫ്യൂ പ്രഖ്യാപിച്ചു

ഭര്‍ത്താവിനെ കൊന്നവര്‍ക്ക് സോനം നല്‍കിയത് 20 ലക്ഷം രൂപ, ആദ്യ ഗഡു ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് തന്നെ

സുല്‍ഫത്ത് മമ്മൂട്ടിയുടെ പിതാവ് അന്തരിച്ചു

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

അടുത്ത ലേഖനം
Show comments