Webdunia - Bharat's app for daily news and videos

Install App

ചടങ്ങില്‍ മോദിയുണ്ടെങ്കില്‍ തട്ടമിട്ടവര്‍ ഉണ്ടാകരുത്; മലയാളിയായ മുസ്‌ലിം ജനപ്രതിനിധിയുടെ തട്ടമഴിപ്പിച്ച് സംഘാടകരുടെ പരാക്രമം

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ മുസ്‌ലിം മലയാളി ജനപ്രതിനിധിക്ക് വിലക്ക്; കാരണം ഞെട്ടിപ്പിക്കുന്നത്

Webdunia
ബുധന്‍, 8 മാര്‍ച്ച് 2017 (17:29 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിൽ തട്ടമിട്ട് ചെന്നതിന് മുസ്‌ലിം മലയാളി ജനപ്രതിനിധിക്ക് വിലക്ക്. വയനാട് മുപ്പൈനാട് പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് ഷഹർബാനത്തിനാണ് ദുരനുഭവമുണ്ടായത്.

ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി അഹമ്മദാബാദില്‍ നടത്തുന്ന 'സ്വച്ഛ് ശക്തി' ക്യാംപിലാണ് സംഭവമുണ്ടായത്.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സാമൂഹ്യപ്രവര്‍ത്തകയും രാഷ്ര്ടീയ നേതാവുമായ കെടി അശ്വതിയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ ഇക്കാര്യം പങ്കുവെച്ചത്. കേരളത്തില്‍ നിന്നും ക്യാമ്പില്‍ പങ്കെടുക്കുന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ ടീമിലെ അംഗമാണ് കോഴിക്കോട് കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ അശ്വതി.

അശ്വതിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ വനിതാ ജനപ്രതിനിധികൾക്ക് നടത്തുന്ന സ്വച്ഛ് ശക്തി ക്യാംപിൽ പങ്കെടുക്കാൻ ഗുജരാത്തിലെ അഹമ്മദാബാദിലേക്ക് വന്നതാണ് ഞാൻ. രണ്ട് ദിവസമായി മോഡിയുടെ ഗുജറാത്ത് മോഡലിന്റെ വിശദീകരണമായിരുന്നു. കേരളത്തിൽ നിന്നും പഞ്ചായത്ത് പ്രസിടണ്ടുമാരായ വനിതകളടങ്ങിയ 100 അംഗ ടീമിലെ അംഗമാണ് ഞാൻ.

തുടക്കം മുതൽ BJP യുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള വേദിയായിട്ടാണ് പരിപാടിയെ ഉപയോഗിക്കുന്നത്. ഇന്ന് ഉച്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിപാടിയെ അഭിസംബോധന ചെയ്യുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാനായി വയനാട്ടിൽ നിന്നുമെത്തിയ മൂപ്പൈയ്നാട് ഗ്രാമപഞ്ചായത്ത് പ്രസിടണ്ട് ശഹർബാനത്ത് തലയിൽ തട്ടമിട്ടതിനെ എതിർത്ത സംഘാടകർ ,മോഡിയുടെ പരിപാടിയിൽ പങ്കെടുക്കുന്നവർ കറുത്ത തട്ടമിടുന്നത് അനുവദിക്കാനാകില്ലെന്നാണ് പറഞ്ഞത്. സ്ഥലം SPയോട് പരാതിപ്പെട്ട കേരളത്തിൽ നിന്നുള്ള അംഗങ്ങൾക്ക് അവസാനം അനുകൂലമായ തീരുമാനം ലഭിച്ചു. എങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക് പോലും തന്റെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാൻ സ്വാതന്ത്രമില്ലാത്ത ഈ നാട്ടിൽ വനിതാദിനം ആഘോഷിക്കുന്നതെന്തിനു വേണ്ടിയാണ്...?

6000 വനിതാ പ്രതിനിധികൾ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയെ അപമാനിച്ചതിന് ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. അതാകട്ടെ മലയാളിയുടെ ഈ വർഷത്തെ വനിതാദിനാഘോഷം...

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments