Webdunia - Bharat's app for daily news and videos

Install App

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഇപ്പോള്‍ ചി​രി ക്ല​ബാ​യി മാ​റി; അവരെ​ രാജ്യത്തു നിന്നും തൂത്തെറിയണം: പരിഹാസവുമായി പ്രധാനമന്ത്രി

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഇപ്പോള്‍ ചി​രി ക്ല​ബാ​യി മാ​റി; അവരെ​ രാജ്യത്തു നിന്നും തൂത്തെറിയണം: പരിഹാസവുമായി പ്രധാനമന്ത്രി

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (16:14 IST)
കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ചി​രി ക്ല​ബാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അഴിമതി ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി അധികാരത്തിലേറിയ കോൺഗ്രസ് മുഖ്യമന്ത്രി തന്നെ കോഴ ആരോപണത്തിലായി. ദേവഭൂമി എന്നറയിപ്പെടുന്ന ഹിമാചൽപ്രദേശിനെ അഞ്ച് രാക്ഷസന്മാർ പിടികൂടിയിരിക്കുയാണെന്നും ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ റാ​ലി​യി​ൽ സം​സാ​രി​ക്കവെ മോദി പരിഹസിച്ചു.

അഴിമതിക്കേസിൽപെട്ട മുഖ്യമന്ത്രി വീരഭദ്ര സിംഗ് ജാമ്യത്തിലിറങ്ങി നടക്കുകയാണ്. എ​ന്നാ​ൽ അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു ത​ങ്ങ​ൾ അ​ഴി​മ​തി​യോ​ട് സ​ന്ധി​ചെ​യ്യി​ല്ലെ​ന്ന്. ഇത് സാധാരണ ജനങ്ങൾക്ക് ദഹിക്കാൻ കഴിയുന്നതാണോ ?. ഹിമാചലിനെ കവർച്ചക്കാരിൽനിന്നു രക്ഷിക്കേണ്ട സമയം എത്തിയിരിക്കുകയാണെന്നും മോദി പറഞ്ഞു.

ഖനന മാഫിയ,​ വന മാഫിയ,​ മയക്കുമരുന്ന് മാഫിയ,​ ടെണ്ടർ മാഫിയ,​ സ്ഥലംമാറ്റ മാഫിയ എന്നിവ ഹിമാചൽപ്രദേശിനെ വിഴുങ്ങുന്ന അവസ്ഥയാണുള്ളത്. കോ​ൺ​ഗ്ര​സ് ഇ​പ്പോ​ൾ ഗാ​ന്ധി​യു​ടേ​തോ സ്വാ​ത​ന്ത്ര​സ​മ​ര​പോ​രാ​ളി​ക​ളു​ടേ​യോ പാ​ർ​ട്ടി​യ​ല്ല. അ​ഴി​മ​തി, കു​ടും​ബ വാ​ഴ്ച, ജാ​തി​യ​ത എ​ന്നി​വ​യു​ടെ പാ​ർ​ട്ടി​യാ​യി കോണ്‍ഗ്രസ് മാറി. തെരഞ്ഞെടുപ്പിലൂടെ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയായ കോണ്‍ഗ്രസിനെ​ തൂത്തെറിയാൻ ജനങ്ങൾക്ക് ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുകയാണെന്നും മോദി വ്യക്തമാക്കി.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

Zakir Hussain: സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

അടുത്ത ലേഖനം
Show comments