Webdunia - Bharat's app for daily news and videos

Install App

Modi 3.0: മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്, മോദിക്കൊപ്പം 30 കേന്ദ്രമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അഭിറാം മനോഹർ
ഞായര്‍, 9 ജൂണ്‍ 2024 (08:56 IST)
Modi 3
മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകീട്ട് 7:15ന് രാഷ്ട്രപതി ഭവനില്‍ നടക്കും. ഏകദേശം 45 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ മോദിക്കൊപ്പം മുപ്പതോളം കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തരം,പ്രതിരോധം,ധനം,വിദേശകാര്യം തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ ബിജെപി തന്നെയാകും കൈകാര്യം ചെയ്യുക. ശ്രീലങ്ക,മാലിദ്വീപ് പ്രസിഡന്റുമാരും ബംഗ്ലാദേശ്,മൗറീഷ്യസ്,നേപ്പാള്‍,ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും.
 
സഖ്യകക്ഷികളായ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് നാലും ജെഡിയുവിന് രണ്ടും മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. റാം മോഹന്‍ നായിഡു, ഹരീഷ് ബാലയോഗി,ദഗ്ഗുമല പ്രസാദ് എന്നിവരാകും ടിഡിപി മന്ത്രിമാരാകുക. നാലാമന്‍ ആരെന്ന് വ്യക്തമല്ല. ജെഡിയുവില്‍ നിന്നും ലാലന്‍ സിംഗ്, റാം നാഥ് താക്കൂര്‍ എന്നിവരാകും മന്ത്രിമാര്‍. സ്പീക്കര്‍ സ്ഥാനം ഇരുപാര്‍ട്ടികള്‍ക്കും ബിജെപി വിട്ടുനല്‍കിയേക്കില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments