Webdunia - Bharat's app for daily news and videos

Install App

ഉത്തേജക മരുന്ന് പരിശോധന പരാജയം: നർസിങ്ങ് യാദവിന് ഒളിംപിക്സ് നഷ്ടമായേക്കും

ഉത്തേജക മരുന്നു പരിശോധനയില്‍ ഇന്ത്യയുടെ ഗുസ്തി താരം നര്‍സിംഗ് യാദവ് പരാജയപ്പെട്ടു.

Webdunia
ഞായര്‍, 24 ജൂലൈ 2016 (12:23 IST)
ഉത്തേജക മരുന്നു പരിശോധനയില്‍ ഇന്ത്യയുടെ ഗുസ്തി താരം നര്‍സിംഗ് യാദവ് പരാജയപ്പെട്ടു. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യുടെ പരിശോധനയിൽ നർസിങ്ങിന്റെ എ സാംപിളും ബി സാംപിളും പോസിറ്റീവെന്നു കണ്ടെത്തുകയായിരുന്നു.
 
റിയോ ഒളിംപിക്‌സ് പട്ടികയില്‍ 74 കി ഗ്രാം വിഭാഗത്തില്‍  ഇന്ത്യയെ പ്രതിനിധീകരിക്കേണ്ടിയിരുന്നത് നര്‍സിംഗായിരുന്നു. പരിശോധനയില്‍ പരാജയപ്പെട്ടതോടെ നർസിങ് യാദവിനു റിയോ ഒളിംപിക്സ് നഷ്ടമായേക്കുമെന്നാണ് സൂചന.
 
അതേസമയം, നർസിങ് യാദവിനെ കുടുക്കിയതാണെന്നു സംശയിക്കുന്നതായി റസ്‌ലിങ് ഫെഡറേഷൻ ആരോപിച്ചു. ദേശീയ ഉത്തജേക വിരുദ്ധ ഏജന്‍സി ജൂലായ് അഞ്ചിനാണ് നര്‍സിംഗിനെ പരിശോധനക്കു വിധേയമാക്കുന്നത്. സോനാപത്തിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (സായ്) കേന്ദ്രത്തിലായിരുന്നു പരിശോധന.
 
74 കി ഗ്രാം വിഭാഗത്തില്‍ മികച്ച താരമായ നര്‍സിംഗായിരുന്നു ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. 
2015 ലെ ലോകചാംപ്യൻഷിൽ വെങ്കല മെഡൽ നേടിയതോടെയാണ് നർസിങ് ഒളിംപിക്സിനു യോഗ്യത നേടിയത്.
സുശീല്‍ കുമാര്‍ പരിക്കുമൂലം പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് നര്‍സിംഗിനെ ഒളിംപിക്‌സിന് ഉള്‍പ്പെടുത്തിയത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും, വീണ്ടും നരകം സൃഷ്ടിക്കും'; കൊലവിളിയുമായി ട്രംപ്

നിങ്ങളുടെ ഫോണ്‍ ഈ ആന്‍ഡ്രോയിഡ് വേര്‍ഷനാണോ? സൂക്ഷിക്കണം!

കാട്ടാനയുടെ ആക്രമണത്തില്‍ 45 കാരനു ദാരുണാന്ത്യം

ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ചു; കൊച്ചിയില്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം

അടുത്ത ലേഖനം
Show comments