Webdunia - Bharat's app for daily news and videos

Install App

ഇക്കൊല്ലം 'നീറ്റ്' ഒഴിവാക്കും; കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും

ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്

Webdunia
വെള്ളി, 20 മെയ് 2016 (14:24 IST)
മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് ഏകീകൃത പൊതുപ്രവേശന പരീക്ഷ നടത്തണം എന്ന സുപ്രീംകോടതി വിധി മറി കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഓർഡിനൻസ് കൊണ്ടുവരുന്നതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പരീക്ഷയ്ക്ക് അംഗീകാരം ലഭിക്കും.

ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഉത്തരവ് ഉടൻ പുറത്തിറങ്ങും എന്നാണറിയുന്നത്. രാഷ്ട്രപതി അംഗീകരിച്ചാല്‍ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരും. ഓര്‍ഡിനന്‍സ് അനുസരിച്ച് നീറ്റ് അടുത്ത വര്‍ഷം മുതല്‍ മതിയാവും. 14 സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ കൂടിയാലോചനകള്‍ക്കുശേഷമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.

ഇക്കൊല്ലം ‘നീറ്റ്’ നടപ്പാക്കുന്നത് മൂലമുണ്ടാവുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങള്‍ രംഗത്തത്തെിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. സര്‍ക്കാര്‍- സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ ക്വാട്ടകളും ഈ വര്‍ഷത്തെ ‘നീറ്റി’ല്‍ നിന്ന് ഒഴിവാക്കാനാണ് കേന്ദ്രനീക്കം. മേയ് 1ന് നടന്ന നീറ്റിന്റെ ആദ്യഘട്ട പരീക്ഷയില്‍ 6.5 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ജൂലൈ 24 നാണ് രണ്ടാം ഘട്ട പരീക്ഷ.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments