Webdunia - Bharat's app for daily news and videos

Install App

‘വിദേശരാജ്യങ്ങളിലുള്ള കാമുകിമാരെ കാണാൻ തരൂരിന് ഇനി സാധിക്കില്ല’; പരിഹാസവുമായി സുബ്രഹ്മണ്യൻ സ്വാമി

‘വിദേശരാജ്യങ്ങളിലുള്ള കാമുകിമാരെ കാണാൻ തരൂരിന് ഇനി സാധിക്കില്ല’; പരിഹാസവുമായി സുബ്രഹ്മണ്യൻ സ്വാമി

Webdunia
വ്യാഴം, 5 ജൂലൈ 2018 (14:47 IST)
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ ശശി തരൂര്‍ എംപിക്ക് കോടതി മുൻകൂർ ജാമ്യം നൽകിയതിനു പിന്നാലെ പരിഹാസവുമായി ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്.

തരൂരിന് ഇനി രാജ്യം വിട്ട് ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള കാമുകിമാരെ കാണാൻ പോകാൻ സാധിക്കില്ലെന്ന് സ്വാമി ട്വിറ്ററിലൂടെ പരിഹസിച്ചു.

അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും തരൂരിനോട് കോടതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പരിഹാസവുമായി സുബ്രഹ്മണ്യൻ എത്തിയത്.

തരൂർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ പട്യാല ഹൗസിലെ പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാറാണ് ജാമ്യം അനുവദിച്ചത്. ബോണ്ടായി ഒരു ലക്ഷം രൂപ തരൂർ കെട്ടിവയ്‌ക്കും.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തുകയും കോടതി സമന്‍സ് അയക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടി തരൂര്‍ കോടതിയെ സമീപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments