Webdunia - Bharat's app for daily news and videos

Install App

ഇന്ന് ദേശീയ സമുദ്രദിനം: ഇക്കാര്യങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 5 ഏപ്രില്‍ 2024 (09:28 IST)
സമുദ്രങ്ങളുടെ ആരോഗ്യം ക്ഷയിച്ചിരിക്കുകയാണ്. മനുഷ്യന്റെ മാലിന്യത്തൊട്ടിയായി മാറിയിരിക്കുകയാണ് നമ്മുടെ സമുദ്രങ്ങള്‍. ഓരോ വര്‍ഷവും സമുദ്രത്തില്‍ എത്തുന്നത് 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്. കഴിഞ്ഞ പ്രളയത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂടുതലായി സമുദ്രത്തില്‍ എത്തിയിട്ടുണ്ട്.
 
11 കിലോമീറ്റര്‍ വരെ താഴ്ചയില്‍ വരെ എത്തുന്ന മാലിന്യങ്ങള്‍ ഒരു ലക്ഷത്തോളം സമുദ്രജീവികളെ കൊല്ലുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എണ്ണച്ചോര്‍ച്ചയാണ് സമുദ്രങ്ങള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. അമിത തോതിലുള്ള മത്സ്യബന്ധനം കടലിലെ മത്സ്യസമ്പത്തിനു തന്നെ ഭീഷണിയാവുന്നു. കാര്‍ബണ്‍ ഡയോക്‌സൈഡ് വലിയ അളവില്‍ വലിച്ചെടുത്ത് ആഗോളതാപനം കുറയ്ക്കുന്നതിലും ഭൂമിയില്‍ ഓക്‌സിജന്‍ അളവ് ക്രമപ്പെടുത്തുന്നതിലും സമുദ്രം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
 
സമുദ്ര സംരക്ഷണത്തിനായി ചെയ്യാവുന്നത്:
 
ദൈനംദിനജീവിതത്തില്‍ മലിനീകരണം ഉണ്ടാക്കാന്‍ സാധ്യതയുള്ള വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയും പരമാവധി പുനരുപയോഗ വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു പരിധി വരെയെങ്കിലും മാലിന്യം ഉണ്ടാകുന്നത് കുറയ്ക്കാനാവും. ചെറു മീനുകളെ പിടിച്ചാല്‍ അവയെ കടലിലേക്കു തന്നെ തിരിച്ചു വിടുന്നതും നല്ല മാതൃകയാണ്. ഓരോ മനുഷ്യരും ചെയ്യുന്ന ചെറിയ മാറ്റങ്ങളിലൂടെ സമുദ്രത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

അടുത്ത ലേഖനം
Show comments