Webdunia - Bharat's app for daily news and videos

Install App

ചിരി ഏതൊരു ആയുധത്തേക്കാളും ശക്തമാണ്, ഇന്ന് നമുക്ക് അത്യാവശ്യമായ കാര്യവും അതാണ്: നരേന്ദ്ര മോദി

ചിരിയാണ് ഏറ്റവും വലിയ ആയുധമെന്ന് മോദി

Webdunia
ഞായര്‍, 15 ജനുവരി 2017 (11:05 IST)
ചിരിയെന്നാല്‍ ഏതൊരു ആയുധത്തിലും ശക്തമാണ്, ചിരിയേക്കാൾ വലിയ ആയുധം വേറെയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിരി മനുഷ്യരെ തമ്മിൽ തകര്‍ക്കുകയല്ല, മറിച്ച് ബന്ധിപ്പിക്കുകയാണ് ചെയ്യുകയെന്ന് മോദി വ്യക്തമാക്കി. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ചോ രാമസ്വാമിയുടെ അനുസ്മരണ പരിപാടിയില്‍ ശനിയാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഇന്ന് നമുക്ക് അത്യാവശ്യമായ കാര്യവും ചിരി തന്നെയാണ്. സമൂഹങ്ങളെ ബന്ധിപ്പിക്കാന്‍ ഫലിതങ്ങളും ആക്ഷേപഹാസ്യങ്ങളും അത്യാവശ്യമാണ്. സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങളാണ് ചിരിയും ഇത്തരം ആക്ഷേപഹാസ്യങ്ങളും. ഫലിതങ്ങള്‍ ജീവിതത്തില്‍ സന്തോഷം പ്രദാനം ചെയ്യും. മോദി പറഞ്ഞു.
 
ചോയുടെ ആക്ഷേപഹാസ്യങ്ങള്‍ വിമര്‍ശനങ്ങളെ പ്രിയപ്പെട്ടവയാക്കിയിരുന്നു. ചോയെ മനസിലാക്കുക അത്ര എളുപ്പമല്ല. അത് അറിയണമെങ്കില്‍ ഭാഷകള്‍ക്കും അപ്പുറത്തുള്ള അദ്ദേഹത്തിന്റെ ദേശസ്‌നേഹം, ധൈര്യം, ആത്മാര്‍ഥത എന്നിവ തിരിച്ചറിയണം. ചോയുടെ സംഭാവനകള്‍ തമിഴ്‌നാട്ടില്‍ മാത്രം ഒതുങ്ങുന്നവയല്ല. ഇന്ത്യയിലെ മാധ്യമ-രാഷ്ട്രീയ രംഗങ്ങളിലെല്ലാം അദ്ദേഹത്തിന് സ്വാധീനം ചെലുത്താന്‍ സാധിച്ചിരിക്കുന്നതായും മോദി പറഞ്ഞു.

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ കേരള മോഡല്‍

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ഹണിട്രാപ്പിലാക്കി കുടുക്കി കവർച്ച, പിന്നാലെ അറസ്റ്റ്

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ഉയര്‍ന്ന ചൂടിനെ നേരിടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടുന്ന സ്ഥാലത്താണോ നിങ്ങള്‍ ഉള്ളത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments