Webdunia - Bharat's app for daily news and videos

Install App

നീറ്റിന്റെ രണ്ടാംഘട്ടം ജൂലൈയില്‍ തന്നെ; സുപ്രീംകോടതി ഉത്തരവ് മറികടക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്കിയിട്ടില്ലെന്ന് ജെ പി നദ്ദ

നീറ്റിന്റെ രണ്ടാംഘട്ടം ജൂലൈയില്‍ തന്നെ; സുപ്രീംകോടതി ഉത്തരവ് മറികടക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്കിയിട്ടില്ലെന്ന് ജെ പി നദ്ദ

Webdunia
ശനി, 21 മെയ് 2016 (08:55 IST)
അഖിലേന്ത്യ മെഡിക്കല്‍ പൊതു പ്രവേശന പരീക്ഷയായ നീറ്റിന്റെ രണ്ടാംഘട്ടം ജൂലൈയില്‍ തന്നെ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. നേരത്തെ, നീറ്റ് നടപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നെന്നും ഇത് അംഗീകരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം.
 
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് അംഗീകാരം നല്കിയിട്ടില്ലെന്നും അടുത്തവര്‍ഷം മുതല്‍ നീറ്റ് നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ് പരീക്ഷയുടെ ആദ്യഘട്ടം നേരത്തെ നടന്നിരുന്നു. രണ്ടാംഘട്ടം ജൂലൈ 24ന് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഈ വര്‍ഷം നീറ്റ് പരീക്ഷ നടത്തുന്നത് തടയണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നിരവധി തവണ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, നീറ്റ് ഈ വര്‍ഷം മുതല്‍ നടപ്പാക്കണമെന്ന നിലപാടില്‍ സുപ്രീംകോടതി ഉറച്ചു നില്‍ക്കുകയായിരുന്നു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments