Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നേപ്പാള്‍ പറഞ്ഞു, 'ഗോ ഹോം ഇന്ത്യ'

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നേപ്പാള്‍ പറഞ്ഞു, 'ഗോ ഹോം ഇന്ത്യ'
ന്യൂഡല്‍ഹി , തിങ്കള്‍, 4 മെയ് 2015 (13:57 IST)
നേപ്പാളില്‍ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ ട്വിറ്റര്‍ പ്രതിഷേധം. #ഗോ ഹോം ഇന്ത്യന്‍ മീഡിയ എന്ന ഹാഷ് ടാഗില്‍ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ തിരികെ വിളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുന്ന ട്വീറ്റുകളും ധാരാളമുണ്ട്. 
 
നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ദുരന്തം പോലും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രചരണത്തിന് ഉപയോഗിക്കുന്നു എന്നും ട്വിറ്ററില്‍ ആരോപണം ഉയരുന്നു. ഗോ ഹോം ഇന്ത്യന്‍ മീഡിയ എന്ന ഹാഷ് ടാഗ് ഇതിനകം 144,500 തവണ ട്വീറ്റുകള്‍ വന്നുകഴിഞ്ഞു.  അതേസമയം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ലെന്നും ഇന്ത്യക്കാര്‍ നേപ്പാള്‍ ജനതയുടെ വികാരം മാനിക്കുന്നുവെന്നും പലരും പ്രതികരിച്ചിട്ടുമുണ്ട്. 
 
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും ഹാഷ്ടാഗില്‍ വിമര്‍ശനമുണ്ട്. നേപ്പാളിന് നല്‍കുന്ന എല്ലാ സഹായങ്ങള്‍ക്കും അനാവശ്യ മാധ്യമപ്രാധാന്യം നല്‍കാന്‍ മോഡി ശ്രമിക്കുന്നു എന്നാണ് വിമര്‍ശനം. അതേസമയം ഈ ഹാഷ്ടാഇല്‍ കൂടുതല്‍ ട്വീറ്റുകള്‍ വന്നിരിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. 

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

Share this Story:

Follow Webdunia malayalam