Webdunia - Bharat's app for daily news and videos

Install App

കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ അട്ടിമറിയ്ക്കുന്നതിനായി സി ബി ഐ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായി ആരോപണം

കല്‍ക്കരിപ്പാടം അഴിമതിക്കേസ് അട്ടിമറിക്കുന്നതിനായി അന്വേഷണ സംഘത്തിലുണ്ടായിരുന്ന ചില സി ബി ഐ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായി ആരോപണം

Webdunia
തിങ്കള്‍, 2 മെയ് 2016 (08:33 IST)
കല്‍ക്കരിപ്പാടം അഴിമതിക്കേസ് അട്ടിമറിക്കുന്നതിനായി അന്വേഷണ സംഘത്തിലുണ്ടായിരുന്ന ചില സി ബി ഐ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായി ആരോപണം. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഒരു സി ബി ഐ ഉദ്യോഗസ്ഥന്‍ സി ബി ഐ ഡയറക്ടര്‍ക്ക് എഴുതിയ കത്തിലാണ് ഈ വെളിപ്പെടുത്തല്‍.
സത്യസന്ധനായ ഒരു ഓഫീസര്‍ എന്ന് ഒപ്പിട്ട് അയച്ച കത്ത് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് പുറത്ത് വിട്ടത്. 
 
കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ അട്ടിമറിക്കാനും ഒതുക്കിത്തീര്‍ക്കാനുമായി മേലുദ്യോഗസ്ഥര്‍ കോടികള്‍ കോഴ വാങ്ങുന്നുവെന്നാണ് കത്തില്‍ ആരോപിക്കുന്നത്. അന്വേഷണം അവസാനിപ്പിച്ചുവെന്ന് സുപ്രീം കോടതിയെ അറിയിച്ച ചില കേസുകള്‍ കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് പുനരന്വേഷണം നടത്തുന്നതായും കത്തില്‍ വ്യക്തമാക്കുന്നു.
 
സി ബി ഐ ഡയറക്ടറുടെ പേരിലാണ് പണം വാങ്ങുന്നതെന്നും ചില ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് ഇതിന്റെ പിന്നിലെന്നും കത്തില്‍ ആരോപിക്കുന്നു. മാര്‍ച്ച് അവസാന ആഴ്ചയിലാണ് സി ബി ഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. കല്‍ക്കരിപ്പാടം അഴിമതിക്കേസ് അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥന്‍ തന്നെയാണ് കത്തയച്ചതെന്ന് സ്ഥിരീകരിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ് അവകാശപ്പെടുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈനയിൽ പടർന്നുപിടിച്ച HMPV വൈറസ് എന്താണ്? ലക്ഷണങ്ങൾ എന്തൊക്കെ; അറിയേണ്ടതെല്ലാം

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 സൈനികർക്ക് വീരമൃത്യു, 3 പേർക്ക് പരിക്ക്

മദ്യ ലഹരിയിൽ അമ്മയെ മർദ്ദിച്ച് മകൻ, വീഡിയോ വൈറൽ; പരാതി നൽകാൻ അമ്മ തയ്യാറായില്ല, സ്വമേധയാ കേസെടുത്ത് പൊലീസ്

പടര്‍ന്നു പിടിക്കുന്നതരത്തിലുള്ള വൈറസുകളെ ഒന്നും ചൈനയില്‍ കണ്ടെത്തിയിട്ടില്ല; പക്ഷെ മലയാളികള്‍ ശ്രദ്ധിക്കണം

69മത് കലോത്സവത്തിന് തുടക്കമായി; അഞ്ചുദിവസം അനന്തപുരിയില്‍ അരങ്ങേറുന്നത് 249 മത്സരയിനങ്ങള്‍

അടുത്ത ലേഖനം
Show comments