Webdunia - Bharat's app for daily news and videos

Install App

ബാങ്കുകൾ പറയുന്നതുപോലുള്ള വലിയ തുക അടയ്ക്കാന്‍ തനിക്ക് സാധിക്കില്ല : വിജയ് മല്യ

തന്നെ അറസ്റ്റ് ചെയ്തതുകൊണ്ടോ പാസ്പോർട്ട് റദ്ദാക്കിയതുകൊണ്ടോ ബാങ്കുകൾക്ക് ഒരു രൂപപോലും തിരികെ കിട്ടില്ലെന്ന് വിവാദ മദ്യവ്യവസായി വിജയ് മല്യ

Webdunia
വെള്ളി, 29 ഏപ്രില്‍ 2016 (10:50 IST)
തന്നെ അറസ്റ്റ് ചെയ്തതുകൊണ്ടോ പാസ്പോർട്ട് റദ്ദാക്കിയതുകൊണ്ടോ ബാങ്കുകൾക്ക് ഒരു രൂപപോലും തിരികെ കിട്ടില്ലെന്ന് വിവാദ മദ്യവ്യവസായി വിജയ് മല്യ.  ഇന്ത്യയിൽനിന്നും തന്നെ നിർബന്ധിപ്പിച്ച് നാടുകടത്തുകയായിരുന്നുയെന്നും വിജയ് മല്യ ആരോപിച്ചു. ഫിനാൻഷ്യൽ ടൈംസ് എന്ന രാജ്യാന്തര വാർത്താ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മല്യയുടെ പ്രതികരണം.
 
ഒരു ഇന്ത്യക്കാരനാണെന്നതില്‍ താന്‍ അഭിമാനിക്കുന്നു. എന്നാൽ ഈ സാഹചര്യത്തിൽ യു കെയിൽ തുടരുന്നതാണ് എന്തുകൊണ്ടും സുരക്ഷിതം. തല്‍ക്കാലം യു കെ വിട്ടു പോകാൻ ഒരു പദ്ധതിയും തനിക്കില്ലെന്നും മല്യ പറഞ്ഞു. ബാങ്കുകളുമായി താന്‍ ചർച്ചകൾ നടത്തിയിരുന്നു. വായ്പാ തുക അടച്ചുതീർക്കണമെന്നുതന്നെയാണ് താനും ആഗ്രഹിക്കുന്നത്. വായ്പാ ഇനത്തിൽ 6,868 കോടി രൂപ തിരിച്ചടക്കാമെന്നു പറഞ്ഞിരുന്നു. എന്നാൽ തന്റെ വാഗ്ദാനത്തെ ബാങ്കുകളുടെ കൺസോർഷ്യം തള്ളിക്കളയുകയായിരുന്നുവെന്നും മല്യ കുറ്റപ്പെടുത്തി. ബാങ്കുകൾ പറയുന്നതുപോലുള്ള വലിയ തുക അടയ്ക്കാന്‍ തനിക്ക് സാധിക്കില്ല. വായ്പാ കുടിശിക എത്രയെന്ന കാര്യത്തില്‍ ബാങ്കുകൾക്ക് തീരുമാനമെടുക്കാം. എന്നാൽ അത് തനിക്ക് തങ്ങാൻ കഴിയുന്നതായിരിക്കണമെന്നും മല്യ പറഞ്ഞു. 
 
കിങ്ഫിഷർ എയർലൈൻസിന്റെ പേരിൽ 9900 കോടി രൂപയുടെ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്കു മുങ്ങിയ മല്യയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് നിലനിൽക്കുന്നുണ്ട്. മാർച്ച് രണ്ടിനായിരുന്നു മല്യ ഇന്ത്യ വിട്ടത്. മല്യയുടെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: മാളികപ്പുറത്ത് നാളികേരം ഉരുട്ടല്‍ വേണ്ട; മഞ്ഞള്‍പ്പൊടി, ഭസ്മം വിതറല്‍ എന്നിവ നിരോധിക്കും

തമിഴ്‌നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

അടുത്ത ലേഖനം
Show comments