Webdunia - Bharat's app for daily news and videos

Install App

നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി എയര്‍ ഇന്ത്യ ചെലവഴിച്ചത് 117 കോടി രൂപയെന്ന് റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി 2015-16 കാലയളവില്‍ എയര്‍ ഇന്ത്യ ചിലവഴിച്ചത് 117 കോടി രൂപയെന്ന് റിപ്പോര്‍ട്ട്.

Webdunia
ശനി, 7 മെയ് 2016 (15:10 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി 2015-16 കാലയളവില്‍ എയര്‍ ഇന്ത്യ ചിലവഴിച്ചത് 117 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണിത്. കഴിഞ്ഞ ഡിസംബര്‍ വരെ ഇരുപത്തിരണ്ട് രാജ്യങ്ങളായിരുന്നു മോദി സന്ദര്‍ശിച്ചത്. ലോകേശ് ബാത്ര എന്നയാള്‍ക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങളുള്ളത്.
 
2015-16 വര്‍ഷം ഏപ്രിലില്‍ ഫ്രാന്‍സ്, കാനഡ, ജര്‍മനി എന്നിവിടങ്ങളിലേക്ക് മോദി നടത്തിയ യാത്രയായിരുന്നു ഏറ്റവും ചെലവേറിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുപ്പത്തിയൊന്നു കോടി രൂപയാണ് ഇതിനായി ചിലവായത്. അതേസമയം തന്നെ ചൈന, മംഗോളിയ, കൊറിയ എന്നീ സ്ഥലങ്ങളിലെ സന്ദര്‍ശനത്തിന് പതിനഞ്ചു കോടി രൂപയായിരുന്നു​ ചിലവ്. എന്നാല്‍, 2013-14 കാലയളവില്‍ മന്‍മോഹന്‍ സിങ് നടത്തിയ വിദേശ യാത്രയില്‍ 108 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യക്ക് ചെലവായത്.  
 
അപ്രതീക്ഷിതമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ച് നവാസ് ശരീഫുമായി മോദി നടത്തിയ കൂടിക്കാഴ്ചയായിരുന്നു ഏറ്റവും അധികം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. ആസ്ട്രേലിയയിലേക്കും മ്യാന്‍മാറിലേക്കുമായി 2014- 15 കാലയളവിൽ   നടത്തിയ യാത്രയായിരുന്നു ഏറ്റവും ചെലവു കൂടിയത്. ഇരുപത്തിരണ്ട് കോടി രൂപയാണ് അതിനായി ചെലവായത്​. 2014ല്‍ അധികാരത്തിലെത്തിയ ശേഷം മോദി അമേരിക്ക, സിംഗപ്പൂര്‍, നേപ്പാള്‍, എന്നിവിടങ്ങളിലേക്ക് തുടര്‍ച്ചയായി യാത്രകള്‍ നടത്തിയിരുന്നു. ഇതിനകം തന്നെ 2016ല്‍ ബെല്‍ജിയം,അമേരിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞ മോദി ഈ മാസം അവസാനം ഇറാനിലേക്കും ജൂണില്‍ വീണ്ടും അമേരിക്കയിലേക്കും യാത്ര പോകുന്നുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

Maran family legal battle: സൺ ടിവി കുടുംബത്തിൽ തമ്മിൽ തല്ല്, ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു, കലാനിധി മാരനെതിരെ ദയാനിധിയുടെ വക്കീൽ നോട്ടീസ്

ബിഹാറിന് മുകളിലായി ന്യുനമര്‍ദ്ദം; വരുന്ന ഏഴുദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യത

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

അടുത്ത ലേഖനം
Show comments