Webdunia - Bharat's app for daily news and videos

Install App

മോദിയുടെ വിദ്യാഭ്യാസ യോഗ്യതാ രേഖകൾ പുറത്തുവിടണം: കേന്ദ്ര വിവരാവകാശ കമ്മിഷൻ

പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് രേഖകള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമര്‍പ്പിക്കണമെന്ന് വിവരാവകാശ കമ്മീഷന്‍

Webdunia
ശനി, 30 ഏപ്രില്‍ 2016 (07:52 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ലഭ്യമാക്കാൻ ഡൽഹി, ഗുജറാത്ത് സർവകലാശാലകൾക്ക് കേന്ദ്ര വിവരാവകാശ കമ്മിഷൻ നിർദേശം നൽകി. പ്രധാനമന്ത്രി പഠിച്ച വര്‍ഷവും റോള്‍ നമ്പറും സര്‍വകലാശാലകള്‍ക്ക് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോടും കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ എം ശ്രീധര്‍ ആചാര്യലുവിന് അയച്ച കത്തില്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്മീഷന്‍ ധൈര്യം കാണിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.
 
ഡൽഹി സർവകലാശാലയിൽനിന്ന് ബി എ ബിരുദവും ഗുജറാത്ത് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നായിരുന്നു 2014ൽ സമർപ്പിച്ച നാമനിർദേശ പത്രികയിൽ മോദി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിദ്യാഭ്യാസരേഖകള്‍ ലഭ്യമല്ല എന്ന മറുപടിയാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി വിവരാവകാശകമ്മീഷന് നല്‍കിയതെന്നാണ് വിവരം. ഇതേത്തുടർന്നാണ് കെജ്‌രിവാൾ കേന്ദ്ര വിവരാവകാശ കമ്മിഷന് കത്തയച്ചത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments