Webdunia - Bharat's app for daily news and videos

Install App

തകർച്ച മറികടക്കണമെങ്കിൽ റാവു-മൻമോഹൻ സിങ് സാമ്പത്തിക മാതൃക പിന്തുടരണം: നിർമലാ സീതാരാമന് ഉപദേശം നൽകി ഭർത്താവ്

Webdunia
തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (17:53 IST)
രാജ്യത്തെ സാമ്പത്തിക തകർച്ച മറികടക്കണം എങ്കിൽ നരസിംഹറാവു-മൻമോഹൻ സിങ് സാമ്പത്തിക മാതൃക നടപ്പിലാക്കണമെന്ന് നിർമല സീതാരാമന്റെ ഭർത്താവും സാമ്പത്തിക വിദഗ്ധനുമായ പറകാല പ്രഭാകർ. ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് പ്രഭാകർ. കേന്ദ്ര സർക്കാരിനും ധനമന്ത്രിക്കും ഉപദേശം നൽകിയത്. നരസിംഹ റാവു-മൻമോഹൻ സിങ് സാമ്പത്തിക നയങ്ങളെ പൂർണമായും അംഗീകരിക്കുകയും നടപ്പിലാക്കുകയും വേണം എന്ന് പ്രഭാകർ ലേഖനത്തിൽ പറയുന്നു.
 
'നിലവിലെ സാമ്പത്തിക ചിന്താഗതി മാറ്റിയാൽ മത്രമേ പ്രതിസന്ധിയിൽനിന്നും കരകയറാനാകൂ. സാമ്പത്തിക മേഖലയിൽ സർക്കാർ ഇപ്പോഴും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് ഡേറ്റകളിൽനിന്നും വ്യക്തമാകുന്നത്. പൊതു മേഖല ഉൾപ്പടെ ഗുരുതരമായ വെല്ലുവിളി നേരിടുകയാണ്. ബിജെപിയുടെ രാഷ്ട്രീയ പദ്ധതിക്ക് സർദാർ വല്ലഭായ് പട്ടേലിനെ ഉപയോഗപ്പെടുത്തിയപോലെ നരസിംഹറാവുവിന്റെ മ്പത്തിക നയങ്ങൾ ശക്തമായ അടത്തറ ഉണ്ടാക്കാൻ സഹായിക്കും.
 
നെഹ്റൂവിയൻ സാമ്പത്തിക നയങ്ങളോടുള്ള ബിജെപിയുടെ നിഷേധാത്മക നിലപാടിനെയും പ്രഭാകർ ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. നരസിംഹ റാവുവും സാമ്പത്തിക വിദഗ്ധൻ മൻ‌മോഹൻ സിങ്ങും നടപ്പിലാക്കിയ നയസമീപനം കാൽ നൂറ്റാണ്ടായി ചോദ്യം ചെയ്യപ്പെടാതെ തുടരുകയാണ് എന്നും പറകാല പ്രഭാകർ ലേഖനത്തിൽ വ്യക്തമാക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments