Webdunia - Bharat's app for daily news and videos

Install App

ഒരേ ആവശ്യവുമായി മുഖ്യമന്ത്രിക്ക് വീണ്ടും ഡൽഹിലെത്തേണ്ടി വരുന്നത് അപമാനകരം, സസ്‌പെൻഷൻ നേരിടേണ്ടി വരും: നിതിൻ ഗഡ്കരി

Webdunia
ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (19:46 IST)
ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തിൽ ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരെ ശാസിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നിർദേശങ്ങളിൽ തീരുമാനം വൈകുന്നതിലാണ് മന്ത്രിയുടെ ശാസന. അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യേണ്ടി വരും എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ വാക്കുകൾ.
 
ഒരേ അവശ്യവുമായി മുഖ്യമന്ത്രിക്ക് വീണ്ടും ഡൽഹിയിൽ എത്തേണ്ടിവരുന്നത് അപമാനകരമാണ്. അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർ സസ്‌പെൻഷൻ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വരും മന്ത്രി പറഞ്ഞു. ഇന്ന് ഒന്നരയോടെയാണ് ദേശീയപാതാ വികസനൗമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയത്.
 
മുഖ്യമന്ത്രി സമർപ്പിച്ച നിവേദനത്തിൽ നേരത്തെ മൂന്ന് തവണ നൽകിയ കര്യങ്ങൾ തന്നെയായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ഇതോടെയാണ് നിതിൻ ഗഡ്കരി ഉദ്യോഗസ്ഥരെ ശകാരിച്ചത്. കേരളത്തിൽ ഭൂമിക്ക് വില കൂടുതലാണ് അതിനാൽ അവശ്യമയ നഷ്ടപരിഹാരം നൽകണം എന്നായിരുന്നു പ്രധാന ആവശ്യങ്ങളിൽ ഒന്ന്. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ നടപടി ഉണ്ടാകാത്തത് എന്ന് കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ഇതോടെ വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കാം എന്ന് ഉദ്യോഗസ്ഥർ മന്ത്രിക്ക് ഉറപ്പുനൽകുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

അടുത്ത ലേഖനം
Show comments