Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിൽ കൊറോണ വൈറസ് അതിവേഗം വ്യാപിച്ചു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ട്

അനു മുരളി
ചൊവ്വ, 31 മാര്‍ച്ച് 2020 (10:15 IST)
കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യമെങ്ങും ലോക്ക് ഡൗൺ ആണ്. അവശ്യത്തിനല്ലാതെ ഒരാൾക്കും തന്നെ പുറത്തിറങ്ങാൻ സാധിക്കില്ല. എന്നാൽ, ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുന്നേതന്നെ കൊവിഡ് സമൂഹവ്യാപനമായി പടർന്നുവെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്.
 
നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് മത സമ്മേളനത്തില്‍ പങ്കെടുത്ത 10 പേര്‍ മരിച്ചിരിക്കുന്നു. ഇതില്‍ 9 പേര്‍ ഇന്ത്യക്കാരാണ്. 6 തെലുങ്കാന സ്വദേശികളും കര്‍ണാടക, തമിഴ്‌നാട്, കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ ആളുവീതവുമാണ് മരിച്ചത്. ഇതിലൂടെ രാജ്യത്ത് കൊറോണ വൈറസ് സമൂഹവ്യാപനം നടന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.
 
ഡല്‍ഹി ആസ്ഥാനമായുള്ള തബ്‌ലീഗ് ജമാഅത്ത് ആയിരുന്നു മത സമ്മേളനം തെലുങ്കാനയില്‍ വെച്ച് നടത്തിയത്. ആയിരക്കണക്കിനാളുകളാണ് ഇതില്‍ പങ്കാളികള്‍ ആയത്. നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് 26 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
 
മത സമ്മേളനം നടന്ന സ്ഥലത്ത് 2000ത്തോളം പേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം സമ്മേളനത്തില്‍ എത്ര പേര്‍ പങ്കെടുത്തു എന്നും ആരെല്ലാം എന്നും ഏത് സംസ്ഥാനക്കാര്‍ എന്നും ഒക്കെ ഇനിയും പുറത്ത് വന്നിട്ടില്ല എന്നതാണ്. തമിഴ്‌നാട്ടില്‍ നിന്ന് 1500 പേരും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 1000 പേരും വന്നിരുന്നു. ഇന്തൊനീഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് 280 പേരും എത്തി. പുതിയ സാഹചര്യത്തില്‍ നിസാമുദ്ദീനും പരിസരപ്രദേശവും പൂര്‍ണമായും ഡല്‍ഹി പൊലീസിന്റെ നിയന്ത്രണത്തിലായി.
 
രാജ്യത്തും തെലുങ്കാനയിലും കൊറോണ വൈറസിന്റെ വലിയ മുന്നറിയിപ്പുകള്‍ നിലവില്‍ ഇരിക്കെ അതിനെ എല്ലാം അവഗണിച്ചായിരുന്നു മത സമ്മേളനം നടന്നത് എന്നും ചൂണ്ടിക്കാട്ടുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments