Webdunia - Bharat's app for daily news and videos

Install App

പാൽഘർ സംഭവത്തിൽ അറസ്റ്റിലായവരിൽ മുസ്ലീങ്ങളില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

Webdunia
ബുധന്‍, 22 ഏപ്രില്‍ 2020 (17:34 IST)
മഹാരാഷ്ട്രയിൽ പൽഘറിൽ ആൾക്കൂട്ടം മൂന്ന് പേരെ തല്ലിക്കൊന്ന സംഭവത്തിൽ അറസ്റ്റിലായ 101 പേരിൽ മുസ്ലീങ്ങളില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്.സംഭവത്തിന് രാഷ്ട്രീയമാനം നല്‍കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അത് ദൗർഭാഗ്യകരമാണെന്നും രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്നും മറിച്ച് കൊറോണയ്ക്കെതിരേ യോജിച്ച് പോരാടേണ്ട സമയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
 
തെറ്റിദ്ധാരണയുടെ പേരിലാണ് സംഭവം നടന്നതെന്നും വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കരുതെന്നും മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ അഭ്യർത്ഥിച്ചു.ഇതില്‍ ഹിന്ദു-മുസ്ലിം പ്രശ്നമോ വര്‍ഗീയതയില്ലെന്നും സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്‌തെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
 
ഏപ്രില്‍ 16-ന് രാത്രിയാണ് പാല്‍ഘറിന് സമീപം ധാബാഡി-ഖന്‍വേല്‍ റോഡില്‍ ഗഢ്ച്ചിന്‍ചാലേ ഗ്രാമത്തില്‍ കാറിലെത്തിയ രണ്ട് സന്ന്യാസിമാരെയും ഡ്രൈവറേയും ആൾക്കൂട്ടം തല്ലികൊന്നത്.കുട്ടികളെ തട്ടിക്കൊണ്ടുപോയി അവയവങ്ങള്‍ എടുക്കുന്ന സംഘമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments