Webdunia - Bharat's app for daily news and videos

Install App

വിരുന്നിന് മട്ടന്‍ കറി വിളമ്പിയില്ല; വിവാഹത്തില്‍ നിന്നു പിന്മാറി വരന്‍

Webdunia
വെള്ളി, 25 ജൂണ്‍ 2021 (19:54 IST)
വിവാഹവിരുന്നിന് മട്ടന്‍ കറി വിളമ്പാത്തതില്‍ പ്രതിഷേധിച്ച് വരന്‍ വധുവിനെ ഉപേക്ഷിച്ച് പന്തല്‍ വിട്ടിറങ്ങി. ഒഡിഷയിലെ സുകിന്ദയിലാണ് അപൂര്‍വ സംഭവം. വധുവിന്റെ വീട്ടുകാര്‍ നടത്തിയ വിരുന്നില്‍ മട്ടന്‍ കറി വിളമ്പാത്തതാണ് വരനെ ചൊടിപ്പിച്ചത്. 
 
കിയോന്‍ജാര്‍ ജില്ലയിലെ റേബനാപാലസ്പാര്‍ സ്വദേശിയാണ് വരനായ രാമകാന്ത് പത്ര. ഇയാള്‍ക്ക് 27 വയസ്സാണ്. വധുവിന്റെ വീട്ടിലേക്ക് രാമകാന്ത് പത്രയും കുടുംബവും രാവിലെ എത്തി. എല്ലാ ആചാരങ്ങള്‍ക്കും ശേഷം വിവാഹപന്തലില്‍ വിരുന്നിനായി പന്തിയിലിരുത്തി. അപ്പോഴാണ് പ്രശ്‌നങ്ങളുടെ തുടക്കം. 
 
ആദ്യം മട്ടന്‍ കറി വിളമ്പണമെന്ന് വരനും വരന്റെ വീട്ടുകാരും ആവശ്യപ്പെട്ടു. എന്നാല്‍, മട്ടന്‍ കറി തയ്യാറായിട്ടില്ല എന്നായിരുന്നു വധുവിന്റെ വീട്ടുകാര്‍ അറിയിച്ചത്. വിവാഹ വിരുന്നിന് വധുവിന്റെ വീട്ടുകാര്‍ മട്ടന്‍ കറി ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ വരനും വരന്റെ വീട്ടുകാരും പ്രശ്‌നമുണ്ടാക്കി. വിവാഹം നടക്കില്ലെന്നും തങ്ങള്‍ പോകുകയാണെന്നും വരന്റെ വീട്ടുകാര്‍ അറിഞ്ഞു. വധുവിന്റെ വീട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വരന്‍ വിവാഹത്തിനു തയ്യാറായില്ല. 
 
സുകിന്ദയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയ പത്ര ബുധനാഴ്ച രാത്രി തന്നെ അതേ ഗ്രാമത്തില്‍ നിന്ന് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. അതിന് ശേഷമാണ് കിയോന്‍ജാറിലെ വീട്ടിലേക്ക് മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് വധുവിന്റെ വീട്ടുകാര്‍ ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments