Webdunia - Bharat's app for daily news and videos

Install App

ദീപികയ്‌ക്കെതിരായ വധഭീഷണി; എതിര്‍പ്പ് പരസ്യമാക്കി കങ്കണ - ബോളിവുഡ് ഞെട്ടലില്‍

ദീപികയ്‌ക്കെതിരായ വധഭീഷണി; എതിര്‍പ്പ് പരസ്യമാക്കി കങ്കണ - ബോളിവുഡ് ഞെട്ടലില്‍

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (17:18 IST)
സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്മാവതി'യെന്ന ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ സിനിമയിലെ നായിക ദീപിക പദുക്കോണിനെതിരെ ഭീഷണി വ്യാപകമായ സാഹചര്യത്തില്‍ സുരക്ഷയുടെ ഭാഗമായി  ബോളിവുഡ് നടത്തിയ നീക്കത്തില്‍ എതിര്‍സ്വരം.

ദീപികയ്‌ക്കായി ബോളിവുഡ് ഒന്നടങ്കം സര്‍ക്കാരിന് ഒരു നിവേദനം നല്‍കാന്‍ തീരുമാനിച്ചു ഒപ്പു ശേഖരണം ആരംഭിച്ചിരുന്നു. എന്നാല്‍, ഈ നീക്കത്തില്‍ താന്‍ പങ്കാളിയാകില്ലെന്ന് നടി കങ്കണ റാണാവത്ത് വ്യക്തമാക്കിയതോടെയാണ് അപസ്വരങ്ങള്‍ മറനീക്കി പുറത്തുവന്നത്.

നിവേദനവുമായി ചെന്നുകണ്ട ശബാന ആസ്‌മിയോടാണ് ഒപ്പിടാന്‍ ഒരുക്കമല്ലെന്ന് കങ്കണ തുറന്നുപറഞ്ഞത്. കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി ഒപ്പിടാന്‍ കങ്കണയെ ശബാന നിര്‍ബന്ധിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതോടെ ഒപ്പ് വാങ്ങാതെ ശബാന മടങ്ങി.

ദീപികയും കങ്കണയും തമ്മിലുള്ള പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമാണ് ബോളിവുഡ് ഒന്നടങ്കമായി എടുത്ത തീരുമാനത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കങ്കണയെ പ്രേരിപ്പിച്ചതെന്നാണ് വിവരം. 2014ല്‍ ഹാപ്പി ന്യൂഇയറിലെ അഭിനയത്തിന് ലഭിച്ച പുരസ്‌കാരം ദീപിക കങ്കണയ്ക്ക് സമര്‍പ്പിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പിണക്കം മറനീക്കി പുറത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഇസ്രയേലിലെ പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായം വേണം; ഇന്ത്യ ലോകത്തിന്റെ പുതിയ നിര്‍മ്മാതാവാണെന്ന് ഇസ്രയേല്‍

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

എച്ച്1 ബി വിസ നിരക്ക് ഉയര്‍ത്തിയ സംഭവം: ഇന്ത്യയിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത് പരിഗണിച്ച് അമേരിക്കന്‍ കമ്പനികള്‍

അടുത്ത ലേഖനം
Show comments