കാമുകന്‍ ഫോണ്‍ ചെയ്യാനും കാണാനും തയ്യാറാകുന്നില്ല; പെണ്‍കുട്ടി മാളിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി

കാമുകന്‍ ഫോണ്‍ ചെയ്യാനും കാണാനും തയ്യാറാകുന്നില്ല; പെണ്‍കുട്ടി മാളിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി

Webdunia
ഞായര്‍, 8 ജൂലൈ 2018 (12:49 IST)
കാമുകന്‍ ഫോണ്‍ ചെയ്യാന്‍ തയ്യാറാവാത്തതില്‍ മനംനൊന്ത് യുവതി മാളിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു. കാസ്‌കഞ്ച് സ്വദേശിയായ ശിവാനി (25)ആണ് ആത്മഹത്യ ചെയ്‌തത്. സംഭവത്തില്‍ കാമുകനെതിരെ പ്രേരണകുറ്റത്തിന് പൊലീസ് കേസെടുത്തു.

ഉത്തർപ്രദേശിലെ നോയിഡയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു സംഭവം. മാളിലെ എസ്‌കലേറ്ററില്‍ ഒരു മണിക്കൂറോളം ഇരുന്ന ശേഷമാണ് ശിവാനി താഴേക്ക് ചാടിയത്. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശിവാനിയുടെ വസ്‌ത്രത്തിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച കുറിപ്പിലാണ് ജീവനൊടുക്കാനുണ്ടായ കാരണം പൊലീസിന് വ്യക്തമായത്. കാമുകള്‍ സംസാരിക്കാനോ കാണാന്‍ തയ്യാറാകുന്നില്ലെന്നും ഫോണ്‍ ചെയ്‌താല്‍ എടുക്കാന്‍ പോലും ശ്രമിക്കാറില്ലെന്നും കത്തില്‍ ശിവാനി വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments