Webdunia - Bharat's app for daily news and videos

Install App

നോട്ടു പിന്‍വലിക്കല്‍: സര്‍ക്കാരിന്റെ തീരുമാനത്തിന് ജനപിന്തുണ കുറയുന്നതായി സര്‍വേഫലം

നോട്ട് പിന്‍വലിക്കല്‍

Webdunia
ചൊവ്വ, 13 ഡിസം‌ബര്‍ 2016 (10:53 IST)
രാജ്യത്ത് നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് പിന്തുണ കുറയുന്നതായി സര്‍വേഫലം. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ഉണ്ടായ പ്രശ്നങ്ങള്‍ തീരാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സിറ്റിസണ്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോം എന്ന സ്ഥാപനം പഠനം നടത്തിയത്. തിങ്കളാഴ്ചയാണ് സര്‍വേ ഫലം പുറത്തുവിട്ടത്.
 
നേരത്തെ നടന്ന സര്‍വ്വേയില്‍ നോട്ട് നിരോധനത്തെ അനുകൂലിച്ച പലരും ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുകയാണ്. മൂന്നാഴ്ച മുമ്പ് ഇവര്‍ നടത്തിയ സര്‍വ്വേയില്‍ ഏകദേശം 51 ശതമാനം പേരും നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍, തിങ്കളാഴ്ച പുറത്തിറക്കിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ നോട്ട് നിരോധനത്തെ അനുകൂലിക്കുന്നവരുടെ എണ്ണം 36 ശതമാനമായി കുറഞ്ഞു. 
 
നോട്ട് നിരോധനം നടപ്പില്‍ വരുത്തിയതില്‍ സര്‍ക്കാരിന് വന്‍ വീഴ്ചയാണ് ഉണ്ടായതെന്ന് ആറു ശതമാനം പേരായിരുന്നു അഭിപ്രായപ്പെട്ടത്. പുതിയ സര്‍വേയില്‍ ഇത് 25 ശതമാനം ആയിട്ടുണ്ട്. നോട്ട് നിരോധന വിഷയത്തില്‍ കൃത്യമായ നിലപാട് മാറ്റമാണ് പൊതുജനത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സര്‍വ്വേ വിലയിരുത്തുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments