Webdunia - Bharat's app for daily news and videos

Install App

കള്ളപ്പണം വെളുപ്പിച്ചപ്പോള്‍ ലഭിച്ചത് 30% കമ്മീഷന്‍; ജനം നോട്ടിനായി നെട്ടോടമോടുമ്പോള്‍ ആര്‍ ബി ഐ ഉദ്യോഗസ്ഥര്‍ കള്ളപ്പണം വെളുപ്പിക്കുന്നു; രജിസ്റ്റര്‍ ചെയ്തത് 12 കേസുകള്‍

കള്ളപ്പണം വെളുപ്പിച്ചപ്പോള്‍ ലഭിച്ചത് 30% കമ്മീഷന്

Webdunia
ബുധന്‍, 14 ഡിസം‌ബര്‍ 2016 (13:15 IST)
കള്ളപ്പണം വെളുപ്പിച്ചതിന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ കൈപ്പറ്റിയത് 30 ശതമാനം കമ്മീഷന്‍. സി ബി ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  ബംഗളൂരുവിലാണ് ഒന്നരക്കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ കമ്മീഷന്‍ വാങ്ങി ആര്‍ ബി ഐ ഉദ്യോഗസ്ഥന്‍ മാറ്റി നല്കിയത്.
 
സംഭവത്തെ തുടര്‍ന്ന് ആര്‍ ബി ഐ ഉദ്യോഗസ്ഥന്‍ കെ മൈക്കിളിനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിസര്‍വ് ബാങ്ക് മേഖല ഓഫീസിലെ സീനിയര്‍ സ്പെഷ്യല്‍ അസിസ്റ്റന്റ് ആണ് ഇയാള്‍.  
 
നിയമവിരുദ്ധമായി നോട്ടുകള്‍ മാറ്റി നല്കിയതിന് കൊല്ലേഗല്‍ ബ്രാഞ്ചിലെ സീനിയര്‍ കാഷ്യര്‍ പരമശിവമൂര്‍ത്തിയെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് മൈക്കിളിനെ അറസ്റ്റ് ചെയ്തത്.
 
പഴയനോട്ടുകള്‍ മാറ്റി 1.51 കോടി രൂപയുടെ പുതിയ നോട്ടുകളാണ് പരമശിവമൂര്‍ത്തി ബാങ്കില്‍ നിന്ന് നല്കിയത്. നോട്ട് കൈമാറ്റത്തിനായി ആര്‍ ബി ഐ ഉദ്യോഗസ്ഥന്‍ കൊല്ലേഗല്‍ ബ്രാഞ്ചില്‍ എത്തിയതിന് സി ബി ഐക്ക് തെളിവു ലഭിച്ചു.
 
കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് മൈക്കിളിനും പരമശിവമൂര്‍ത്തിക്കും എതിരെ 12 കേസുകള്‍ ആണ് ഉള്ളത്. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ജനം നോട്ടിനായി നെട്ടോട്ടം ഓടുമ്പോള്‍ ആണ് ആര്‍ ബി ഐ ഉദ്യോഗസ്ഥര്‍ കള്ളപ്പണം കമ്മീഷന്‍ വാങ്ങി വെളുപ്പിച്ചത്. മൈക്കിള്‍ ആണ് കള്ളപ്പണം വെളുപ്പിച്ച്  നല്കിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ആദ്യ ആര്‍ ബി ഐ ഉദ്യോഗസ്ഥന്‍.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭ പരിധിയില്‍ നാളെ അവധി

Sabarimala News: തീര്‍ഥാടകര്‍ ജാഗ്രത പാലിക്കുക; കരിമല, പുല്ലുമേട് കാനന പാതകളിലൂടെയുള്ള യാത്രയ്ക്കു നിരോധനം

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments