Webdunia - Bharat's app for daily news and videos

Install App

ഓഖി ദുരന്തം; മുഖ്യമന്ത്രിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കുമ്മനം

നിരപരാധികളുടെ ജീവൻ വെച്ച് പന്താടി, മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം: കുമ്മനം

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (08:14 IST)
ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തം നേരിടുന്നതിൽ കേരള സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും നരഹത്യയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. 
 
ദുരന്ത നിവാരണത്തിനായി 1021 കോടി രൂപ കേന്ദ്രം നൽകിയിട്ടും അതിന്‍റെ ഒരു ശതമാനം പോലും ചെലവഴിക്കാത്ത സർക്കാർ നടപടി മാപ്പർഹിക്കാത്ത കുറ്റമാണെന്നും കുമ്മനം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. നിരപരാധികളുടെ ജീവൻ വെച്ച് പന്താടിയ മുഖ്യമന്ത്രിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്നാണ് കുമ്മനം ആവശ്യപ്പെടുന്നത്.
 
കമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്സ്:
 
ദുരന്തം കൈകാര്യം ചെയ്യുന്നതിൽ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി അക്കാര്യം തുറന്ന് സമ്മതിച്ച് ജനങ്ങളോട് മാപ്പു പറയണം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ദുരന്ത നിവാരണ അതോറിറ്റി വരുത്തിയ വീഴ്ച മൂലം നിരവധി പേരുടെ വിലപ്പെട്ട ജീവനാണ് നഷ്ടമായത്. സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിൽ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന ലത്തീൻ കത്തോലിക്കാ സഭയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രമാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി ഇത് അംഗീകരിക്കണം.
 
ദുരന്ത നിവാരണത്തിനായി 1021 കോടി രൂപ കേന്ദ്രം നൽകിയിട്ടും അതിന്‍റെ ഒരു ശതമാനം പോലും ചെലവഴിക്കാത്ത സർക്കാർ നടപടി മാപ്പർഹിക്കാത്ത കുറ്റമാണ്. ദുരന്തം നടന്ന് 6 ദിവസമായിട്ടും എത്ര പേരെ കാണാതായെന്നോ അവർ എവിടെയുണ്ടെന്നോ പറയാൻ പോലും കഴിയാത്ത അതോറിറ്റിയാണ് കേരളത്തിലുള്ളത്. 
 
ഇത് സംസ്ഥാനത്തിന് ആകെ നാണക്കേടാണ്. കേന്ദ്രത്തിൽ നിന്ന് ഒന്നിലേറെ തവണ മുന്നറിയിപ്പ് കിട്ടിയെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും 30ആം തിയതി മാത്രമാണ് അറിയിപ്പ് കിട്ടിയതെന്ന നുണ മുഖ്യമന്ത്രി ആവർത്തിക്കുകയാണ്. മുന്നറിയിപ്പ് അവഗണിച്ച അതോറിറ്റിയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 
 
നിരപരാധികളുടെ ജീവൻ വെച്ച് പന്താടിയ മുഖ്യമന്ത്രിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണം. ദുരന്തനിവാരണം ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സ്വന്തം പാർട്ടിതന്നെ കണ്ടെത്തിയ സ്ഥിതിക്ക് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ രാജിവെക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments